Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ഇത് ഹൃദയഭേദകം... നുണ...

‘ഇത് ഹൃദയഭേദകം... നുണ പ്രചരിപ്പിക്കുന്നത് നിർത്തണം, പിതാവ് ഇതിഹാസമാണ്’ -അഭ്യൂഹങ്ങളോട് പ്രതികരിച്ച് എ.ആർ. റഹ്മാന്റെ മക്കൾ

text_fields
bookmark_border
‘ഇത് ഹൃദയഭേദകം... നുണ പ്രചരിപ്പിക്കുന്നത് നിർത്തണം, പിതാവ് ഇതിഹാസമാണ്’ -അഭ്യൂഹങ്ങളോട് പ്രതികരിച്ച് എ.ആർ. റഹ്മാന്റെ മക്കൾ
cancel

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരായ വാർത്ത ലോകമെമ്പാടുമുള്ള ആരാധകരെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. സൈറയുമായി 29 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചതായി കഴിഞ്ഞ ദിവസം വികാരനിർഭര കുറിപ്പിലൂടെ റഹ്മാൻ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഇതിനുപിന്നാലെ തന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയുമായി റഹ്മാൻ അടുപ്പത്തിലാണെന്നതാണ് വിവാഹമോചനത്തിനു കാരണമെന്ന രീതിയിൽ കിംവദന്തി പ്രചരിക്കുകയാണ്. റഹ്മാൻ വിവാഹ മോചിതനായ ദിവസം തന്നെ മോഹിനിയും ഭർത്താവും മ്യൂസിക് കമ്പോസറുമായ മാർക്ക് ഹാർട്സച്ചും വേർപിരിയുന്നതായി അറിയിച്ചിരുന്നു. ഇതാണ് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയത്.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഈ അഭ്യൂഹം വ്യാപകമായി പ്രചരിച്ചതോടെ എ.ആർ. റഹ്മാന്റെ മക്കളായ എ.ആർ. അമീൻ, റഹീമ, ഖദീജ എന്നിവർ പരസ്യ​പ്രസ്താവനയുമായി രംഗത്തുവന്നു. ഹൃദയഭേദകമാണ് ഈ അസത്യപ്രചാരണങ്ങളെന്നും നുണ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അവർ ആളുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

‘എന്റെ പിതാവ് ഒരു ഇതിഹാസമാണ്. അദ്ദേഹം നൽകിയ അവിശ്വസനീയമായ സംഭാവനകൾ കൊണ്ടു മാത്രമല്ല, വർഷങ്ങളായി അദ്ദേഹം ആർജിച്ച മൂല്യങ്ങളും ആദരവും സ്നേഹവുമൊക്കെ അതിന് തെളിവാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ പ്രചരിക്കുന്നത് ഏറെ നിരാശാജനകമാണ്. ഒരാളുടെ ജീവിതത്തെയും പാരമ്പ​ര്യത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിന്റെ ആദരവിന്റെയും പ്രാധാന്യം മറക്കരുത്. അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും ദയവായി വിട്ടുനിൽക്കണം. അദ്ദേഹത്തിന്റെ അന്തസ്സും നമ്മിൽ അദ്ദേഹം ചെലുത്തിയ അതി​ശയകരമായ സ്വാധീനവും നമുക്ക് ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’ -അമീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘കിംവദന്തികൾ വെറുപ്പുള്ളവരാണ് കൊണ്ടുനടക്കുന്നത്. പ്രചരിപ്പിക്കുന്നത് വിഡ്ഡികൾ. സ്വീകരിക്കുന്നത് മൂഢന്മാരും’ -റഹീമ കുറിച്ചു.


സൈറ ബാനുവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതായി പ്രഖ്യാപിച്ച് എ.ആർ. റഹ്മാൻ രംഗത്തെത്തി മണിക്കൂറുകൾക്കകമാണ് മോഹിനി ഡേ അവരുടെ പങ്കാളിയുമായി വേർപിരിഞ്ഞത്. മോഹിനിയും ഹാർട്സച്ചും വേർപിരിയുന്നതായി ഇന്‍സ്റ്റഗ്രാമിലാണ് കുറിച്ചത്.

‘ഹൃദയത്തിന് വളരെ ഭാരമേറിയ വാർത്തയാണ് പുറത്തുവിടുന്നതെന്നും കുടുംബത്തിനും കൂട്ടുകാർക്കുമെല്ലാം നന്ദിയെന്നും ഇരുവരും ചേർന്നുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ അറിയിച്ചു. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണിത്. നല്ല സുഹൃത്തുക്കളായി ഇനിയും തുടരും. ഒരുമിച്ച് സംഗീതം ചെയ്യുന്നത് നിർത്തില്ലെന്നും ഇരുവരും വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യത ആരാധകർ മാനിക്കണമെന്നും മോഹിനി ആവശ്യപ്പെട്ടു. എ.ആർ. റഹ്മാന്‍റെ ട്രൂപ്പിൽ ബാസിസ്റ്റായിരുന്ന മോഹിനി ലോകമെമ്പാടും നാൽപതോളം റഹ്മാൻ ഷോയിൽ പങ്കെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saira BanuAR RahmanMohini DeyAR Ameen
News Summary - Ameen, Raheema react to dad AR Rahman’s dating rumours
Next Story