Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആളുകളുടെ മാനസികാവസ്ഥ...

ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു,റഹ്മാൻ ഇതിഹാസമാണ്; പ്രതികരിച്ച് ഗിറ്റാറിസ്റ്റ് മോഹിനി ഡേ

text_fields
bookmark_border
ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു,റഹ്മാൻ ഇതിഹാസമാണ്; പ്രതികരിച്ച്  ഗിറ്റാറിസ്റ്റ്  മോഹിനി ഡേ
cancel

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുപ്രചരണങ്ങൾക്ക് മറുപടിയുമായി എ. ആർ റഹ്മാന്റെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ. സോഷ്യൽ മീഡിയയിലൂടെയാണ് മറുപടി നൽകിയത്. എ.ആർ റഹ്മാനൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് എട്ടര വർഷത്തോളമായെന്നും അദ്ദേഹം പിതാവിനെപ്പോലെയാണെന്നും മോഹിനി പറയുന്നു. ആളുകളുടെ മാനസികാവസ്ഥയോർത്ത് വിഷമം തോന്നുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

'എനിക്കും എ.ആർ. റഹ്മാനുമെതിരേ പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാർത്തകളുടെ എണ്ണം അവിശ്വസനീയമാണ്. ഇരുസംഭവങ്ങളേയും മാധ്യമങ്ങൾ അശ്ലീലവത്കരിച്ചു. കുറ്റകൃത്യമാണത്. റഹ്മാനൊപ്പം ജോലി ചെയ്ത എട്ടര വർഷക്കാലം ആദരവോടെയാണ് ഓർക്കുന്നത്. ഇത്തരം വൈകാരിക വിഷയങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹതാപമോ ഇല്ല എന്നത് നിരാശാജനകമാണ്. ഇവരുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. റഹ്മാൻ ഇതിഹാസമാണ്. അദ്ദേഹം തന്റെ പിതാവിനെപ്പോലെയാണ്. ആളുകളോട് വിശദീകരണം പറയാൻ ഞാൻ ബാധ്യസ്ഥയല്ല', -മോഹിനി കുറിച്ചു.

എ. ആർ റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും വേർപിരിയൽ വാർത്ത പുറത്തെത്തിയതിന് പിന്നാലെയാണ് മോഹനി ഡേ വിവാഹമോചനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേസമയം റഹ്മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ സൈറയുടെ അഭിഭാഷക വന്ദന ഷാ വ്യക്തമാക്കിയിരുന്നു.

സൈറാ ബാനുവും എ. ആർ റഹ്മാനെ പന്തുണച്ച് രംഗത്തെത്തിയിരുന്നു. വളരെ നല്ല മനുഷ്യനാണെന്നും റഹ്മാനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും സൈറ ശബ്ദസന്ദേശത്തിലൂടെ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AR RahmanMohini Dey
News Summary - AR Rahman’s bassist Mohini Dey shuts down link-up rumours, calls him ‘father figure
Next Story