ചെന്നൈയിലെ എ.ആർ. റഹ്മാൻ ഷോ റദ്ദാക്കിയത് മഴമൂലമെന്ന്; പിന്നാലെ സർക്കാറിന് കത്തെഴുതി മ്യൂസിക് മാസ്ട്രോ
text_fieldsചെന്നൈ: ചെന്നൈയിലെ തന്‍റെ ഷോ റദ്ദാക്കിയത് പ്രതികൂല കാലാവസ്ഥ കാരണമെന്ന് എ.ആർ. റഹ്മാൻ. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എക്സിലൂടെയാണ് (ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്.
കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്, "പ്രിയ സുഹൃത്തുക്കളെ .... പ്രതികൂല കാലാവസ്ഥയും തുടർച്ചയായ മഴയും കാരണം അഗസ്ത് 12ന് ചെന്നൈയിൽ നടത്താനായി തീരുമാനിച്ചിരുന്ന ഷോ എന്റെ പ്രിയ ആരാധകരുടെയും സുഹൃത്തുക്കളുടെയും ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാനായി ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. വൈകാതെ തന്നെ നിയമാധികാരികളുടെ സമ്മതവും കാലാവസ്ഥ അനുകൂലവുമായാൽ ഉടൻ പുതുക്കിയ തീയതി നിങ്ങളെ അറിയിക്കും എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്.
ട്വീറ്റിനു താഴെ വൈകാരികമായാണ് ആരാധകർ പ്രതികരിച്ചത്. അതേസമയം കലക്കും മെഗാ ഷോകൾക്കുമായി അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രാധാന്യം നൽകണമെന്നും അത് ചെന്നൈക്ക് അന്താരാഷ്ട്ര തരത്തിലുള്ള അനുഭവങ്ങൾ പകരുന്ന തരത്തിലായിരിക്കണമെന്നും റഹ്മാൻ തമിഴ്നാട് സർക്കാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ മറുപടി നൽകി. ചെന്നൈയിലെ "കലൈനഗർ കൺവെൻഷൻ സെന്റർ" ഉടൻ തന്നെ ലോക നിലവാരത്തിൽ നവീകരിക്കുമെന്നും അത് കലക്കും,പരിപാടികൾക്കും, എക്സിബിഷനുകൾക്കും പുത്തൻ ഉണർവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹോട്ടലുകളും, ഫുഡ് കോർട്ടുകളും, പാർക്കിങ് സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.