നിനക്ക് എത്ര വയസായി; ഹോണടിച്ച് പിന്നാലെ കൂടിയവരോട് ദേഷ്യപ്പെട്ട് അർജിത് സിങ്
text_fieldsഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള ഗായകനാണ് അർജിത് സിങ്. ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിലും ഗായകന് ഏറെ ആരാധകരുണ്ട്. തിരിച്ച് ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് അർജിത് സിങ്ങിനുള്ളത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആരാധകനോട് ക്ഷുഭിതനാവുന്ന അർജിത് സിങ്ങിന്റെ വിഡിയോണ്. റെഡ്ഡിറ്റിലൂടെയാണ് വിഡിയോ പ്രചരിക്കുന്നത്. സെൽഫി എടുക്കാനായി കാറിന്റെ പിന്നാലെയെത്തിയവരോടാണ് ഗായകൻ ക്ഷുഭിതനായത്.
കാറിൽ പോവുകയായിരുന്ന അർജിത്തിന് പിന്നാലെ ഹോൺ മുഴക്കികൊണ്ട് രണ്ട് യുവാക്കൾ കൂടുകയായിരുന്നു. തുടക്കത്തിൽ ഗായകൻ ഇത് കാര്യമാക്കിയില്ല. എന്നാൽ അർജിത്തിനെ വിടാൻ ആരാധകർ തയാറായില്ല. ഹോൺ മുഴക്കി കൊണ്ട് കാറിന് പിന്നാലെ കൂടി. ഹോണിന്റെ ശബ്ദം അസഹ്യമായപ്പോഴാണ് ഗായകൻ കാർ നിർത്തി ഇവരോട് ചൂടായത്.
'നിങ്ങള്‍ എത്ര തവണ ഹോണടിച്ചതെന്ന് അറിയാമോ? എത്ര വയസായി ? പ്രായപൂര്‍ത്തിയായ ഒരാൾ അല്ലേ? . ഇത് ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? എനിക്കൊപ്പം ഒരു ഫോട്ടോ എടുക്കാനെല്ലേ നിങ്ങള്‍ ഇതെല്ലാം ചെയ്തത്. ശരി ഫോട്ടോ എടുക്കാം. -അർജിത് യുവാക്കളോട് പറഞ്ഞു. ഈ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.