നടൻ അർജുൻ സർജയുടെ മകൾ ഐശ്വര്യ വിവാഹിതയാകുന്നു
text_fieldsനടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു. നടൻ ഉമാപതിയാണ് വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്. എന്നാൽ വിവാഹ തീയതി താരകുടുംബ പങ്കുവെച്ചിട്ടില്ല. ഉമാപതിയുടെ പിറന്നാൾ ദിനമായ നവംബർ 8 ന് കല്യാണ തീയതി പുറത്തുവിടുമെന്നാണ് വിവരം.
2013 ൽ തമിഴിലൂടെയാണ് ഐശ്വര്യയുടെ സിനിമ പ്രവേശനം.‘പട്ടത്ത് യാനൈ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നടൻ അർജുൻ സർജ സംവിധാനം ചെയ്ത പ്രേമ ബരാഹ എന്ന ചിത്രത്തിലും ഐശ്വര്യയായിരുന്നു നായികയായി എത്തിയത്.
നടൻ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി. ‘അധഗപ്പട്ടത് മഗജനഞ്ജലയ്’ എന്ന ചിത്രത്തിലൂടെയാണ് ഉമാപതി സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിലാണ് അർജുൻ സർജ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. നെഗറ്റീവ് വേഷത്തിലായിരുന്നു നടൻ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയറ്റററുകളിൽ പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.