ഷൂട്ട് ചെയ്ത സീൻ കട്ട് ചെയ്ത് കളഞ്ഞു; അടുത്ത ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് ആസിഫ് അലി; മനം കവർന്ന് നടൻ
text_fieldsമികച്ച പ്രതികരണത്തോടെയാണ് ആസിഫ് അലി നായകനായെത്തിയ ജോഫിൻ ടി ചാക്കോ ചിത്രം രേഖാചിത്രം മുന്നേറുന്നത്. . ജോൺ മന്ത്രിക്കലിൻ്റെയും രാമു സുനിലിന്‍റെയും തിരക്കഥയിലെത്തിയ ചിത്രം ത്രില്ലർ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനിടയിൽ മറ്റൊരു വoഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ചിത്രത്തിൽ അഭിനയിച്ച സുലേഖ എന്ന നടിയെ ആസിഫ് അലി അഭിനന്ദിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. സിനിമയിൽ രണ്ട് ഷോട്ടുള്ള ഒരു സീനിൽ ആയിരുന്നു സുലേഖ അഭിനയിച്ചത്. എന്നാൽ, ചിത്രത്തിന്റെ എഡിറ്റിങ് സമയത്ത് ആ ഷോട്ടുകൾ കട്ട് ചെയ്‌തു പോയി. താൻ ആദ്യമായി അഭിനയിച്ച ചിത്രം കാണാൻ ബന്ധുക്കൾക്കൊപ്പം എത്തിയ സുലേഖ സങ്കടം സഹിക്കാതെ കരയുകയായിരുന്നു. ഇതേ തിയറ്ററിൽ സിനിമ കാണാനെത്തിയ ആസിഫ് അലി സുലേഖയെ കണ്ട് ക്ഷമ ചോദിക്കുന്നുണ്ട്.
രംഗം ഡിലീറ്റ് ചെയ്തുപോയതിൽ വിഷമിക്കരുതെന്നും അടുത്ത സിനിമയിൽ ഒരുമിച്ച് അഭിനയിക്കാം എന്നും സുലേഖയ്ക്ക് ആസിഫ് ഉറപ്പ് നൽകുകയും ചെയ്തു. 'സോറി, പറ്റിപ്പോയി…നമ്മൾ ഒരുമിച്ച് അഭിനയിച്ച സീനിൽ ചേച്ചി എന്ത് രസമായാണ് ചെയ്തിരിക്കുന്നത്. ചില സിനിമകളിൽ നമുക്ക് ലെങ്ത് പ്രശ്നം വരുമല്ലോ. നമുക്ക് എല്ലാവർക്കും ഇങ്ങനെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു. ഇനി അങ്ങനെ ചെയ്യരുത്. ചേച്ചിയുടെ നല്ല രസമുള്ള ഹ്യൂമർ സീനായിരുന്നു,' എന്ന് ആസിഫ് പറഞ്ഞു.
ആസിഫ് അലിയോടൊപ്പം അനശ്വര രാജൻ, സിദ്ധീഖ്, മനോജ് കെ. ജയൻ, നിഷാന്ത് സാഗർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.