'ഇർഫാനെ അനുകരിച്ച് മകൻ, മകനെ അനുകരിച്ച് താരം' -ഇർഫാന്‍റെയും മകന്‍റെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
text_fieldsമുംബൈ: പിതാവിനെ മകനും മകൻ പിതാവിനെയും അനുകരിക്കുന്ന അപൂർവ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം ഇർഫാൻ ഖാന്‍റെ മകൻ ബാബിൽ ഖാൻ. നാലുവർഷം മുമ്പ് ഇർഫാൻ ഖാനൊപ്പമുള്ള സെൽഫി ചിത്രങ്ങളാണ് ബാബിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
2016ലെയും 2017ലെയുമാണ് ചിത്രങ്ങൾ. ഇർഫാന്‍റെ മാസ്റ്റർ പീസ് ലുക്കായ തൊപ്പിയും കണ്ണടയും വെച്ച് ബാബിൽ പിതാവിനൊപ്പം നിൽക്കുന്നതാണ് ഒരു ചിത്രം. 2016ലേതാണ് ഈ ചിത്രം. എന്നാൽ 2017 ലെ ചിത്രത്തിൽ ഇർഫാൻ ഖാൻ മകനെ അനുകരിക്കാൻ ശ്രമിക്കുന്നതാണ് ചിത്രം.
'ജൂൺ 2016, ജൂൺ 2017. ഒരു വർഷം. ഞാൻ അദ്ദേഹത്തെപ്പോലെയും അദ്ദേഹം എന്നെപ്പോലെയും ആകാൻ ശ്രമിക്കുകയായിരുന്നു' -വിലമതിക്കാനാകാത്ത ചിത്രങ്ങൾ പങ്കുവെച്ച് ബാബിൽ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. ഇർഫാന്‍റെയും മകന്‍റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. രണ്ടുപേരും കാണാൻ ഒരുപോലെയിരിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം.
ദിവസങ്ങൾക്ക് മുമ്പ് ഇർഫാന്‍റെയും ഭാര്യ സുദാപ സിക്കദറിന്‍റെയും പഴയകാല ചിത്രം ബാബിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽവെച്ച് എടുത്തതാണ് ചിത്രം. അതിനൊപ്പം 35 വർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും ചിത്രവും ബാബിൽ പങ്കുവെച്ചിരുന്നു. അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ 2020 ഏപ്രിലിലാണ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.