‘പ്രതീക്ഷ’യിൽ മകളുടെ അമ്പതാം പിറന്നാൾ ആഘോഷിച്ച് ബച്ചൻ
text_fieldsപ്രിയപ്പെട്ടവർക്കൊപ്പം ‘പ്രതീക്ഷ’യുടെ സ്വീകരണമുറിയിൽ കഴിഞ്ഞദിവസം മകൾ ശ്വേതയുടെ അമ്പതാം പിറന്നാളാഘോഷിക്കവെ, ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അവളുടെ കുഞ്ഞുനാളുകളെ ഓർത്തെടുത്തു. മകളുടെ വളർച്ചയും ജീവിതമാറ്റങ്ങളും വിവരിച്ച് ബിഗ് ബി തന്റെ വ്ലോഗിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:
‘പ്രിയപ്പെട്ടവരുടെ സ്നേഹവും ആശംസകളും പ്രോഗ്രസ് റിപ്പോർട്ടുകളുടെ മനോഹാരിതയും നിറഞ്ഞ ദിനം. പിറന്നാൾ ദിനാഘോഷങ്ങൾ...ശ്വേത, ഞങ്ങളുടെ ആദ്യ കുഞ്ഞ്. അവളുടെ സുവർണ വയസ്സ്-50. ഞങ്ങൾ സ്വന്തമാക്കിയ ആദ്യ വീട്ടിലേക്ക് രണ്ടു വയസ്സുകാരിയെയും മാസങ്ങൾ മാത്രമായ അഭിഷേകിനെയും കൂട്ടി ഞങ്ങൾ കയറിവന്ന മുഹൂർത്തം. ഇന്നിപ്പോൾ അതേ വീട്ടിൽ, അതേ മേശക്കു ചുറ്റും ഞങ്ങൾ ഒത്തുകൂടിയിരിക്കുന്നു...ജീവിതമെന്ന അതിശയം !!! ’ -ബച്ചൻ എഴുതി. അമ്പതു കോടിയിലേറെ വിലമതിക്കുന്ന ‘പ്രതീക്ഷ’ ബംഗ്ലാവ് ബച്ചൻ കഴിഞ്ഞ വർഷമാണ് മകൾ ശ്വേതക്ക് സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.