വയനാട്ടില്‍ അത്യാധുനിക സൗകര്യമുള്ള ആശുപത്രികളില്ല, ചുരമിറങ്ങി വേണം പോകാൻ; ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുന്നു -ബേസിൽ ജോസഫ്
text_fieldsവയനാട്ടിൽ മെഡിക്കൽ കോളജോ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയോ ഇല്ലെന്ന് നടൻ ബേസിൽ ജോസഫ്. കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന്റെ പ്രമേഷന്റെ ഭാഗമായി മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് വയനാടുകാർ നേരിടുന്ന പ്രശ്നത്തെ കുറിച്ച് പറഞ്ഞത്.
'വയനാട്ടുകാരനായതുകൊണ്ട് കോഴിക്കോടുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. കൊച്ചിയിൽ നിന്നാണെങ്കിൽ കോഴിക്കോട് കടക്കാതെ വയനാട്ടിലേക്ക് പോകാനാകില്ല. ആശുപത്രിക്കേസുകളിൽ അടിയന്തര സാഹചര്യമുണ്ടായാലും കോഴിക്കോട് വരണം.
ഇപ്പോഴും വയനാട്ടിൽ അത്ര നല്ല അൾട്രാ മോഡേൺ ആശുപത്രികളൊന്നും വന്നിട്ടില്ല. മെഡിക്കൽ കോളജുമില്ല. ഒന്ന്, രണ്ട് നല്ല ആശുപത്രികളുണ്ടെന്നെയുള്ളു. അപ്പോഴും ഒരു പരിധിവിട്ട എമർജൻസിയാണെങ്കിൽ കോഴിക്കോടേക്കോ മറ്റു കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്തേക്കോ പോകണം. അങ്ങനെ ഒരു നല്ല ആശുപത്രിയിലെത്തണമെങ്കിൽ വയനാട് ചുരമിറങ്ങി വേണം പോകാൻ. അതിന് രണ്ടര മണിക്കൂറോളം സമയമെടുക്കും. ചുരത്തിൽ എപ്പോഴും ട്രാഫിക് ബ്ലോക്കുമായിരിക്കും. കോഴിക്കോട് ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ആ ബ്ലോക്കിൽ പെട്ട്, ആംബുലൻസിൽ കിടന്ന് ആളുകൾ മരിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ വയനാടുമായി കോഴിക്കോടിന് ഇങ്ങനെയൊരു എമർജൻസി ബന്ധമുണ്ട്'; ബേസിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.