കോസ്റ്റ്യൂം ഡിസൈനറുടെ മുഖത്തേക്ക് വസ്ത്രം വലിച്ചെറിഞ്ഞു, സ്‌ക്രിപ്റ്റ് മാറ്റി എഴുതണം; ജോയ് മാത്യുവിനെതിരെ 'ബൈനറി' സിനിമാപ്രവർത്തകർ
text_fieldsനടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ രൂക്ഷവിമർശനവുമായി ബൈനറി സിനിമയുടെ അണിയറപ്രവർത്തകർ. തിരക്കഥ വലിച്ചെറിഞ്ഞെന്നും ഡലോഗ് മാറ്റിയെഴുതാൻ ആവശ്യപ്പെട്ടുവെന്നും സിനിമയുടെ സംവിധായകൻ ജാസിക് അലിയും സഹനിര്‍മ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ച താരങ്ങൾ പ്രചരണ പരിപാടികളിൽ സഹകരിച്ചില്ലെന്നും ഇവർ ആരോപിച്ചു,
'ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ മുടങ്ങി പോകുന്ന ഒരു അവസ്ഥ വന്നു. ആദ്യത്തെ നിര്‍മാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോള്‍ കൊള്ളാം, നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ ലൊക്കേഷനില്‍ വന്നിട്ട് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു. തനിക്ക് ചെയ്യാന്‍ പറ്റില്ലെന്നും ഡയലോഗ് മാറ്റിയെഴുതാനും അദ്ദേഹം ആവശ്യപ്പെട്ടു.എട്ടൊന്‍പത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അനീഷ് രവിയും കൈലാഷും ചേര്‍ന്നാണ് തിരക്കഥ മാറ്റിയെഴുതിയത് - രാജേഷ് ബാബു പറഞ്ഞു.
മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസം മാത്രമാണ്. കോസ്റ്റ്യൂമിൽ സാമ്പാറിന്‍റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനറായ പെണ്‍കുട്ടിയുടെ മുഖത്തേക്ക് അത് വലിച്ചെറിഞ്ഞു. ഈ കാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോ, എനിക്കറിയില്ല. ഈ സിനിമയില്‍ അഭിനയിച്ചവരൊന്നും ബാങ്കബിള്‍ ആര്‍ട്ടിസ്റ്റുകളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രൊമോട്ട് ചെയ്യുക എന്നത്. അത് ഉണ്ടായില്ല'-രാജേഷ് ബാബു കൂട്ടിച്ചേർത്തു.
സിനിമയിൽ അഭിനയിച്ച താരങ്ങള്‍ പ്രൊമോഷനുവേണ്ടി സഹകരിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജാസിക് അലി വ്യക്തമാക്കി. 'ജോയ് മാത്യു സിനിമാപ്രചരണ പരിപാടികളിൽ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന, ജോയ് മാത്യു എന്‍റെ വാക്കുകള്‍കളിൽ പ്രതികരിച്ചിട്ടില്ല. ഷിജോയ് വര്‍ഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്. അവരും പ്രചരണ പരിപാടികളിൽ സഹകരിച്ചില്ല. മുഴുവന്‍ പ്രതിഫലവും അക്കൗണ്ടില്‍ വന്നതിന് ശേഷമാണ് സിനിമയിൽ അഭിനയിക്കാനായി വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ വരില്ല. സിനിമക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്'- സംവിധായകന്‍ ജാസിക് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.