ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിച്ചത് ബോളിവുഡ് -പൃഥ്വിരാജ്
text_fieldsഹിന്ദി ചലച്ചിത്ര വ്യവസായം ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായെന്ന് പൃഥ്വിരാജ്. അടുത്തിടെ നടന്ന അഭിമുഖത്തിനിടെയാണ് ബോളിവുഡിനെ കുറിച്ചും ഇന്ത്യൻ സിനിമയെ കുറിച്ചും പൃഥ്വിരാജ് സംസാരിച്ചത്.
1990-കൾക്ക് ശേഷമുള്ള ഹിന്ദി ചലച്ചിത്ര വ്യവസായം ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായിരുന്നുവെന്നും അതിന് വഴി കാണിച്ചതിന് പ്രാദേശിക ഭാഷാ സിനിമകളോട് എന്നേക്കും കടപ്പെട്ടിരിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
'ഓരോ വ്യവസായവും വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. എല്ലായിടത്തുനിന്നും എല്ലാവർക്കും പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ട്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാനെ, ഹൻസൽ മേത്ത തുടങ്ങിയ ചലച്ചിത്ര നിർമാതാക്കൾ സിനിമ രംഗത്തേക്ക് വന്നിട്ട് അധികനാളായില്ല. മലയാള സിനിമയെ ചുറ്റിപ്പറ്റിയുള്ള സംഭാഷണവും പ്രശംസയും എനിക്ക് മനസിലാകും. മലയാള സിനിമ ഒരു മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്നു. പക്ഷേ ഈ ഘട്ടങ്ങൾ എല്ലാ സിനിമയിലും ഇടക്കിടെ സംഭവിക്കുന്ന ഒന്നാണ്'-പൃഥ്വിരാജ് പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് ശേഷം ബോളിവുഡിൽ നിന്ന് വരുന്ന സിനിമകളെ ആളുകൾ വീണ്ടും പ്രശംസിക്കുന്നതിൽ താൻ അത്ഭുതപ്പെടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാൽ 90കൾക്ക് ശേഷമുള്ള ഹിന്ദി ചലച്ചിത്ര വ്യവസായം ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നമുക്ക് വഴി കാണിച്ചുതന്നതിന് ഹിന്ദി സിനിമയോട് എന്നേക്കും കടപ്പെട്ടിരിക്കും. പൃഥ്വിരാജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.