രൺബീർ, ആലിയ, വിക്കി കൗശൽ, കത്രീന; അയോധ്യയിലേക്ക് വൻ താരനിര
text_fieldsന്യൂഡൽഹി: അയോധ്യയിൽ നിർമാണത്തിലുള്ള രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖ സിനിമ താരങ്ങൾ പുറപ്പെട്ടു. ബോളിവുഡിൽ നിന്നുള്ള രൺബീർ കപൂർ, ആലിയ ഭട്ട്, മാധുരി ദീക്ഷിത്, വിക്കി കൗശൽ, കത്രീന കൈഫ്, ആയുഷ്മാൻ ഖുറാന, രാജ്കുമാർ ഹിരാനി, മഹാവീർ ജെയിൻ, രോഹിത് ഷെട്ടി എന്നിവർ അയോധ്യയിലേക്ക് പുറപ്പെട്ടു. വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇവർ പങ്കുവെച്ചു.
രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ നിരവധി താരങ്ങൾ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടിട്ടുണ്ട്. മലയാള സിനിമ താരങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം പറഞ്ഞിട്ടില്ല.
ഇന്ന് ഉച്ചക്ക് 12.20നാണ് അയോധ്യയിൽ നിർമാണത്തിലുള്ള രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ്. ഒരു മണിയോടെ പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, വാരാണസിയിൽനിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് എന്നിവരാണ് ക്ഷേത്ര ശ്രീകോവിലിൽ പ്രവേശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.