പട്ടൗഡി പാരമ്പര്യത്തിൽനിന്ന് രണ്ട് സ്റ്റാർ കിഡ്സ്; സഹോദരങ്ങളുടെ കുട്ടിക്കാല ചിത്രം വൈറൽ
text_fieldsമാതാപിതാക്കളുമായി വിസ്മയകരമായ സാമ്യമുള്ള രണ്ടുപേർ, സ്റ്റാർ കിഡ്സിന്റെ ത്രോബാക്ക് ചിത്രങ്ങളിൽ ഇത്തവണ വൈറലായത് സഹോദരങ്ങളുടെ ചിത്രമാണ്. അതിപ്രശസ്തരായ മാതാപിതാക്കളുടെ പ്രശസ്തരായി കൊണ്ടിരിക്കുന്ന മക്കളാണ് ഇരുവരും. ബോളിവുഡ് താരമായ സെയ്ഫ് അലി ഖാന്റെയും ആദ്യഭാര്യ അമൃത സിങ്ങിന്റെയും മക്കളായ സാറ അലിഖാനും ഇബ്രാഹിം ഖാനുമാണ് ഈ ത്രോബാക്ക് ചിത്രത്തിലെ താരങ്ങൾ. പ്രശസ്തമായ നവാബുമാരുടെ കുടുംബമായ പട്ടൗഡി കുടുംബത്തിന്‍റെ പിൻമുറക്കാരാണ് ഇരുവരും.
സഹോദരനൊപ്പം ഇരിക്കുന്ന കൊച്ചു പെൺകുട്ടി ഇന്ന് ബോളിവുഡിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ്. സഹോദരനാവട്ടെ, നടൻ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ രീതികളിൽ ശ്രദ്ധ നേടി വരികയാണ്. അമൃതയുടെ ചെറുപ്പകാലം ഓർമ്മിപ്പിക്കുന്നതാണ് സാറ അലി ഖാന്റെ ഇപ്പോഴത്തെ ലുക്ക്. അതുപോലെ സെയ്ഫിന്‍റെ തനിപ്പകർപ്പാണ് ഇബ്രാഹിം.
സെയ്ഫിന്റെസഹോദരിയായ സബ പട്ടൗഡിയാണ് ഈ ത്രോബാക്ക് ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘കേദാർനാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് ബി ടൗണിലേക്ക് സാറ എത്തിയത്. പിന്നീട് ‘സിംബ’ സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി. ലവ് ആജ് കൽ, കൂലി നമ്പർ വൺ എന്നിവയെല്ലാം സാറയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. റോക്കി ഔർ റാണി കി പ്രേം കഹാനി, സർസമീൻ, ടഷാൻ തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് ഇബ്രാഹിം അലി ഖാൻ.
1991 ൽ ‘ബേഖുദി’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഭിനേത്രിയായ അമൃത സിങ്ങിനെ സെയ്ഫ് അലിഖാൻ പരിചയപ്പെടുന്നത്. 2004ൽ സെയ്ഫും അമൃതയും ഔദ്യോഗികമായി വിവാഹമോചനം നേടി. പിന്നീട് 2012 ഒക്ടോബറിലാണ് കരീന കപൂറിനെ സെയ്ഫ് വിവാഹം ചെയ്യുന്നത്. അഞ്ചു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും വിവാഹം.
അച്ഛനമ്മാർ വിവാഹമോചനം നേടിയെങ്കിലും സെയ്ഫിന്റെ രണ്ടാം ഭാര്യയായ കരീനയും മക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന സാറയും ഇബ്രാഹിമും സെയ്ഫിന്റെ വീട്ടിലെ ആഘോഷങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യങ്ങളാണ്. താനൊരു കരീന കപൂർ ഫാനാണെന്ന് പല അഭിമുഖങ്ങളിലും സാറ തുറന്നു പറഞ്ഞിട്ടുണ്ട്. ആറാം വയസ്സിലാണ് താൻ ‘കഭീ ഖുശി കഭീ ഹം’ കാണുന്നതെന്നും ആ ചിത്രം കണ്ട നാൾ മുതൽ കരീനയുടെ ഫാനായി മാറിയതാണ് താനെന്നുമാണ് സാറ പറയുന്നത്
തനിക്ക് കരീനയെ സ്നേഹിക്കാനും സ്വീകരിക്കാനും കഴിയുന്നത് തന്റെ അമ്മ അമൃത സിംഗ് കാരണമാണെന്നും സാറാ ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. താനും കരീനയും തമ്മിൽ നല്ലൊരു ബന്ധം നിലനിർത്തുന്നതിന്റെ മുഴുവൻ ക്രെഡിറ്റും അമ്മ അമൃത സിങിനാണ് സാറാ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.