ഷാരൂഖിനെ വീഴ്ത്താൻ ആഗ്രഹിച്ച ചിലർ ബോളിവുഡിൽ ഉണ്ടായിരുന്നു -തുറന്നുപറച്ചിലുമായി അനുഭവ് സിൻഹ
text_fieldsമുംബൈ: 2011ൽ റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രമായിരുന്നു റാ വൺ. അനുഭവ് സിൻഹ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ രാംപാൽ, കരീന കപൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. തുടക്കത്തിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയിരുന്നത്. വി.എഫ്.എക്സിനാൽ സമ്പന്നമായ അതുവരെ ബോളിവുഡ് കണ്ടിട്ടില്ലാത്ത തരം ചിത്രത്തെ ഷാരൂഖിന്‍റെ താരപരിവേഷത്തിനു പോലും രക്ഷിക്കാനായിരുന്നില്ല. റാ വണ്ണിനെക്കുറിച്ച് 13 വർഷങ്ങൾക്കുശേഷം സംവിധായകൻ അനുഭവ് സിൻഹ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വാർത്തയാകുന്നത്.
റാ വൺ ഒരു മോശം ചിത്രമായിരുന്നു. തിരക്കഥ മോശമായിരുന്നു, എഡിറ്റിങ് മോശമായിരുന്നു, സംഗീതവും വി.എഫ്.എക്സും ഒഴികെ. കഥ നല്ലതാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷേ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കാനായില്ല -അനുഭവ് പറഞ്ഞു. തുടർന്ന് ഷാരൂഖിനെക്കുറിച്ചും ബോളിവുഡ് ഇൻഡസ്ട്രിയിൽ അദ്ദേഹത്തിനുള്ള എതിരാളികളെക്കുറിച്ചും അനുഭവ് തുറന്നുപറഞ്ഞു.
ഷൂട്ടിങ് വേളയിൽ ദിവസം 18 മണിക്കൂർ ഞാൻ ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു. സിനിമക്ക് എന്താണോ വേണ്ടത്, അതെല്ലാം ഷാരൂഖ് സാധ്യമാക്കി. ഇറ്റാലിയൻ ക്യാമറാമാനും അമേരിക്കൻ വി.എഫ്.എക്സ് സൂപ്രവൈസറും സെറ്റിലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമ നൽകാൻ എനിക്ക് സാധിച്ചില്ല. ഷാരൂഖ് പരാജയപ്പെടണമെന്ന് സിനിമാ മേഖലയിലെ ചിലർ ആഗ്രഹിച്ചിരുന്നു. ഷാരൂഖ് ഖാനെ വീഴ്ത്താൻ ആഗ്രഹിക്കുന്ന ആളുകൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു... -അനുഭവ് വെളിപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.