സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് സിബിഐ
text_fieldsമുംബൈ: ബോളിവുഡ് നടൻ സുശാന്ത് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൻമേൽ നടന്ന സി.ബി.ഐ അന്വേഷണത്തിൽ ശനിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചതായി ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സിബിഐ സ്പെഷൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗികരിക്കണമോ കൂടുതൽ അന്വേഷണം വേണമോ എന്ന ആലോചനയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
34 കാരനായ സുശാന്തിനെ 2020 ജൂൺ നാലിനാണ് ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേത്തിൻറെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും പിന്നീട് ആരോപണമുയർന്നു. നടി റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്റെ പിതാവ് ആരോപണമുന്നയിക്കുകയും ലഹരിക്കേസിൽ റിയയെയും സഹോദരനെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഈ കേസ് സിബി ഐ ക്ക് കൈമാറുകയായിരുന്നു. ശ്വാസം ലഭിക്കാതെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ പിന്നീട് തെളിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.