ദുബൈയിൽ ചാറ്റ് ഷോ അവതരിപ്പിക്കാനൊരുങ്ങി സാനിയ മിർസയും ഷൊഐബ് മാലിക്കും
text_fieldsഇന്ത്യ- പാകിസ്താൻ താര ദമ്പതികളായ സാനിയ മിർസയും ശുഐബ് മാലിക്കും ഏറെക്കുറെ ദുബൈയിൽ സെറ്റിൽഡാണ്. പാം ജുമൈറയിൽ സ്വന്തമായി വീട് വാങ്ങിയ ദമ്പതികൾ ക്രിക്കറ്റ്, ടെന്നിസ് അക്കാദമിയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ചാറ്റ് ഷോയും ആരംഭിക്കുന്നു. പാകിസ്താെൻറ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഉർദുഫ്ലിക്സിന് വേണ്ടിയാണ് 'ശുഐബ് ആൻഡ് സാനിയ ഷോ' എന്ന പേരിൽ പരിപാടി തുടങ്ങുന്നത്.
ദുബൈ കേന്ദ്രീകരിച്ചാണ് ചിത്രീകരണം. ഇന്ത്യയിലെയും പാകിസ്താനിലെയും സെലിബ്രിറ്റികളെ ഉൾപെടുത്തിയായിരിക്കും പരിപാടി. ഷൂട്ട് ഇതുവരെ തുടങ്ങിയിട്ടില്ല. ഇരുവരുടെയും കരിയറും ജീവിതവുമെല്ലാം ചാറ്റ് ഷോ വഴി പ്രേക്ഷകരിലേക്കെത്തും. മികച്ച എൻറർടൈൻമെൻറ് ഷോയായിരിക്കും ഇതെന്ന് താരദമ്പതികൾ പറയുന്നു.
ഇരുവരും വിവിധ ചാറ്റ് ഷോകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും പരമ്പര എന്ന രീതിയിൽ ഒരുമിക്കുന്നത് ആദ്യമായാണ്. അടുത്തിടെ രണ്ട് പേർക്കും ഗോൾഡൻ വിസ നൽകി യു.എ.ഇ ആദരിച്ചിരുന്നു. സ്വന്തം പെർഫ്യൂം ബ്രാൻഡായ 'ഓൾ റൗണ്ടർ ആൻഡ് സ്മാഷ്' അടുത്തിടെയാണ് ലോഞ്ച് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.