Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightജൂനിയർ ചീരുവിന്​...

ജൂനിയർ ചീരുവിന്​ പേരി​ട്ടോ? മേഘ്​ന രാജ്​ മനസ്സ്​ തുറക്കുന്നു

text_fields
bookmark_border
meghana Raj Jr Chiru
cancel

പ്രിയ ഭർത്താവ്​ ചിരഞ്​ജീവി സർജ മരിച്ച്​ അഞ്ച്​ മാസങ്ങൾക്ക്​ ശേഷമാണ്​ നടി മേഘ്​ന രാജ്​ ത​െൻറ കൺമണിക്ക്​ ജന്മം നൽകിയത്​. ജൂനിയർ ചീരുവെന്ന് പൊതുവെ അറിയപ്പെടുന്ന കുഞ്ഞിന്​ അടുത്തിടെ ഏഴുമാസം പൂർത്തിയായിരുന്നു. അടുത്ത കാലത്തായി മേഘ്​നയുടെ ഇൻസ്​റ്റഗ്രാം പേജിലൂടെ ജൂനിയർ ചീരുവി​െൻറ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു​.

എന്നിരുന്നാലും ഏഴുമാസമായിട്ടും ജൂനിയർ ചീരുവിന്​ ഔദ്യോഗിക പേരിട്ടിട്ടില്ല. ഇതുവരെയും ജൂനിയർ ചീരുവിന്​ പറ്റിയ ഒരു പേര്​ കണ്ടെത്താനായിട്ടില്ലെന്നാണ്​​ മേഘ്​ന ഒരു അഭിമുഖത്തിൽ പറഞ്ഞ;്​.

​ജൂനിയർ ചീരുവി​െൻറ പേരിടൽ ചടങ്ങ്​ ഗംഭീരമായി നടത്താൻ പദ്ധതിയിടുന്നതായി കുടുംബം ​നേരത്തെ അറിയിച്ചിരുന്നെങ്കിലും കോവിഡ്​ മഹാമാരി എല്ലാം തകിടം മറിച്ച​ു. അടുത്തിടെ​ ടൈംസ്​ ഓഫ്​ ഇന്ത്യക്ക്​ നൽകിയ അഭിമുഖത്തിൽ ഇനിയും പേര്​ തെരഞ്ഞെടുത്തിട്ടില്ലെന്നാണ്​ മേഘ്​ന വ്യക്തമാക്കിയത്​. എങ്കിലും ജൂനിയർ ചീരു, ജൂനിയർ സി, സിംബ എന്നിങ്ങനെ മകനെ വിളിക്കാറുണ്ടെന്ന്​ അവർ പറഞ്ഞു.

'കോവിഡ് സാഹചര്യമായതിനാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വർഷം അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബത്തിലെ മുതിർന്നവർ കൂടി തീരുമാനിക്കേണ്ടതുണ്ട്​. ഇപ്പോൾ ഞാൻ ചുട്ടാനി, ബട്ടാനി ഉൾപ്പെടെ എനിക്ക്​ തോന്നുന്നതെല്ലാം വിളിക്കാറുണ്ട്​' -മേഘ്​ന പറഞ്ഞു.

മേഘ്​ന രാജ്​, മകൻ, മാതാപിതാക്കൾ എന്നിവർക്ക്​ മാസങ്ങൾക്ക്​ മുമ്പ്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meghana RajChiranjeevi SarjaJunior Chiru
News Summary - chosen a name for son Junior Chiru? Meghana Raj's response
Next Story