'അനിമൽ' ഒ.ടി.ടിയിലേക്ക്; ചിത്രമെത്തുന്നത് മാറ്റങ്ങളോടെ
text_fieldsരൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ ഇതൊന്നും അനിമലിനെ ബാധിച്ചിട്ടില്ല. ഏകദേശം 800 കോടിയിലേറെയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്.
തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന അനിമൽ ഒ.ടി.ടി സ്ട്രീമിങ്ങിനെത്തുകയാണ്. 2024 ജനുവരി 26 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
മാറ്റത്തോടെയാണ് അനിമൽ ഒ.ടി.ടിയിലെത്തുന്നതെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക അറിയിച്ചിട്ടുണ്ട്. തിയറ്ററിൽ 3 മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒ.ടി.ടിയിലെത്തുമ്പോൾ 3.30 മിനിറ്റുണ്ടാകും. തിയറ്ററിൽ നിന്ന് ഒഴിവാക്കിയ പല രംഗങ്ങളും ഒ.ടി.ടി പതിപ്പിലുണ്ടാകുമെന്നും സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ചിത്രത്തിൽ രശ്മിക മന്ദാനയായിരുന്നു നായിക. ബോബി ഡിയോൾ, അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രമേയത്തെ ചുറ്റിപ്പറ്റി വിമർശനം ഉയരുമ്പോഴും രൺബീറിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.