കൂലിയിൽ രജനിക്കൊപ്പം ബോളിവുഡ് സൂപ്പർ താരവും; ഇരുവരും ഒന്നിക്കുന്നത് 30 വർഷത്തിന് ശേഷം
text_fieldsപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂലിയിൽ ആമിർ ഒരു പ്രധാനവേഷത്തിലെത്തുന്നതായി റിപ്പോർട്ട്.ഒക്ടോബർ 15 ഓടെ നടൻ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. പുറത്തു വരുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ 30 വർഷങ്ങൾക്ക് ശേഷമാകും രജനിയും ആമിറും ഓൺസ്ക്രീനിൽ ഒന്നിക്കുന്നത്. 1995 ൽ പുറത്തിറങ്ങിയ 'ആതങ്ക് ഹി ആതങ്ക്' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അതേസമയം, കൂലിയിലെ നടന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല.
ഇടവേള അവസാനിപ്പിച്ച് അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ആമിർ ഖാൻ. ആർ. എസ്. പ്രസന്ന സംവിധാനം ചെയ്ത സിത്താരെ സമീൻ പർ ആണ് ആമിറിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. 2007 ൽ നടന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ താരേ സമീൻ പർ എന്ന ചിത്രത്തിന്റെ സീക്വലാണിത്. 2025 ൽ ചിത്രം തിയറ്ററുകളിലെത്തും. ആമിറും കിരൺ റാവുവും ചേർന്നാണ് സിത്താരെ സമീൻ പർ നിർമിക്കുന്നത്. ജെനീലിയയാണ് ചിത്രത്തിലെ നായിക.
ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ആമിർ ഖാന്റേതായി ബിഗ് ബജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാജ്‌കുമാർ ഹിറാനി, രാജ്‌കുമാർ സന്തോഷി തുടങ്ങിയവരുടെ അടുത്ത ചിത്രങ്ങളിലും ആമിർ ആണ് നായകനാകുന്നതെന്ന് വിവരം.എന്നാൽ ചിത്രങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
'ലാൽ സിങ് ഛദ്ദ'യാണ് അവസാനമായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം. പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സിനിമക്ക് കഴിഞ്ഞില്ല.തന്റെ പ്രകടനമാണ് 'ലാൽ സിങ് ഛദ്ദ'യുടെ പരാജയത്തിന് കാരണമെന്നും ചിത്രത്തിന്റെ പരാജയം തന്നെ ഒരുപാട് ബാധിച്ചെന്നും നടൻ ആമിർ ഖാൻ മുമ്പ് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.