വിവാഹത്തലേന്ന് ലിയോ കാണാൻ തിയറ്ററിലെത്തി മാലയിട്ട് വധൂവരന്മാർ
text_fieldsചെന്നൈ: കാത്തിരിപ്പിനൊടുവിൽ ഇന്ന് പുലർച്ചെ വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ റിവ്യൂകളും ആരാധകരുടെ ആവേശവുമെല്ലാം വാർത്തയാകുന്നതിനിടയിൽ തമിഴ്നാട്ടിലെ പുതുക്കോട്ടയിൽനിന്ന് വരുന്നത് വ്യത്യസ്തമായ ഒരു ആരാധക സ്നേഹമാണ്.
ലിയോയുടെ റിലീസിന് തിയറ്ററിലെത്തി ഷോ അവസാനിച്ച ശേഷം വിവാഹിതരായിരിക്കുകയാണ് കടുത്ത വിജയ് ആരാധകരായ യുവാവും യുവതിയും. വെങ്കിടേഷനും മഞ്ജുളയുമാണ് തിയറ്ററിൽ വെച്ച് മാലയിട്ടത്.
നാളെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ലിയോ റിലീസ് ഇന്നായതിനാൽ വിവാഹ വേഷത്തിൽ തിയറ്ററിലെത്തി മാലയിടുകയും മോതിരം കൈമാറുകയുമായിരുന്നു.
എട്ടു മാസമായി തങ്ങൾ ഈ നിമിഷം സ്വപ്നം കാണുകയായിരുന്നെന്ന് ദമ്പതികൾ പറയുന്നു. വിജയ്‌യുടെ സാന്നിധ്യത്തിൽ വിവാഹിതരാകാനായിരുന്നു ആഗ്രഹമെന്നും അത് സാധിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ഇവർ പറയുന്നു. ദളപതി വിജയ് മക്കൾ ഇയക്കം അംഗങ്ങളും ഇവരുടെ കൂടെയുണ്ടായിരുന്നു. തിയറ്ററിലെത്തിയ വിജയ് ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് നവദമ്പതികൾ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.