കൂടത്തായി കൊലപാതകം; 'കറി ആൻഡ് സയനൈഡ്- ദ് ജോളി ജോസഫ് കേസ്' ട്രെയിലറുമായി നെറ്റ്ഫ്ലിക്സ്
text_fieldsകേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒർജിനൽസ് ഒരുക്കുന്ന 'കറി ആൻഡ് സയനൈഡ്- ദ് ജോളി ജോസഫ് കേസ്' എന്ന് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത്. ഡിസംബർ 22 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്
ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ കഥാകൃത്ത് ശാലിനി ഉഷാദേവിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാന്ദ്‌നി അഹ്ലാവത് ദബാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: മൗമിത സെൻ, സൂപ്പർവൈസിംഗ് എഡിറ്റർമാർ: സാച്ച് കാഷ്കെറ്റ്, ജെയിംസ് ഹേഗുഡ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
നേരത്തെ വടക്കെ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് കേരളത്തിൽ നിന്നൊരു കേസ് ഡോക്യുമെന്ററിയാക്കുന്നത്.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസായിരുന്നു കൂടത്തായി. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. ഭര്‍തൃമാതാവായ അന്നമ്മ മാത്യുവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ നൽകിയ പരാതിയിലാണ് ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.