സൽമാന്റെ സുരക്ഷ ജീവനക്കാർ ആട്ടിപ്പുറത്താക്കി; ആളുകളുടെ മുന്നിൽ നാണംകെട്ടു -നടി ഹേമ ശർമ
text_fieldsനടൻ സൽമാൻ ഖാന്റെ സുരക്ഷ ജീവനക്കാരിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഹേമ ശർമ. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ ചിത്രമായ ദബാംഗ് 3ന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് നടി വെളിപ്പെടുത്തിയത്
'ദബാംഗ് 3 സിനിമയിലേക്ക് തന്നെ ആകർഷിച്ചത് സൽമാൻ ഖാൻ ആയിരുന്നു. അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് വിചാരിച്ചു. ചിത്രത്തിൽ സൽമാനോടൊപ്പം ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ നടനോടൊപ്പമായിരുന്നില്ല പ്രത്യേകമായിരുന്നു ചിത്രീകരിച്ചത്. ഇത് എന്നെ ഏറെ വിഷമിപ്പിച്ചു- ഹേമ വ്യക്തമാക്കി.
സൽമാൻ ഖാനെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഈ ആവശ്യം പറഞ്ഞ് ഞാൻ പലരേയും സമീപിച്ചു. എന്നാൽ ഒരു ഫലവുമുണ്ടായില്ല. തുടർന്ന് ബിഗ് ബോസ് താരം പണ്ഡിറ്റ് ജനാർദ്ദനോട് ഈ കാര്യം പറഞ്ഞു. അദ്ദേഹം എന്നെ സഹായിക്കാമെന്ന് ഉറപ്പു നൽകി. ഞങ്ങൾ രണ്ടുപേരും കൂടി സൽമാനെ കാണാൻ പോയി. എന്നാൽ അവിടെയുണ്ടായിരുന്ന സുരക്ഷ ജീവനക്കാർ വളരെ മോശമായിട്ടായിരുന്നു പെരുമാറിയത്. എന്നെ അറിയാവുന്ന നിരവധി പേർ അവിടെയുണ്ടായിരുന്നു. എല്ലാവരുടേയും മുന്നിൽ ഞാൻ നാണംകെട്ടു.
ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സൽമാൻ സാറിനെ ഒരുനോക്ക് കാണാനും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനും മാത്രമാണ് ആഗ്രഹിച്ചത്. എന്നാൽ ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ സൽമാൻ ഖാൻ അവിടെയുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയാരു സാഹചര്യം ഉണ്ടാവില്ലായിരുന്നു, അദ്ദേഹം വേണ്ടവിധത്തിൽ അത് കൈകാര്യം ചെയ്യുമായിരുന്നു'- നടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.