സ്റ്റാർവാർസിലെ 'ഡാർത്ത് വാഡർ' ഡേവിഡ് പ്രൗസ് അന്തരിച്ചു
text_fieldsസ്റ്റാര്‍ വാര്‍സ് ഒറിജിനലിലെ വില്ലൻ കഥാപാത്രമായ ഡാര്‍ത്ത് വാര്‍ഡറായി തിളങ്ങിയ പ്രശസ്ത ഹോളിവുഡ് നടന്‍ ഡേവിഡ് പ്രൌസ് അന്തരിച്ചു. 85 വയസായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിൻെറ മരണവിവരം സ്വന്തം ഏജൻറാണ് പുറത്തുവിട്ടത്.
വെയ്റ്റ്ലിഫ്റ്റിങ് താരവും ബോഡിബിൽഡറുമായിരുന്ന ബ്രൗസ് ഡാർത്ത് വാർഡറെന്ന ഒറ്റ വേഷത്തിലൂടെയാണ് പ്രശസ്തനായി മാറിയത്. ഡാർത്ത് വാർഡറായി അഭിനയിച്ചെങ്കിലും പ്രശസ്ത നടൻ ജെയിംസ് ജോൺസാണ് കഥാപാത്രത്തിനായി ശബ്ദം നൽകിയത്. 1967ല്‍ ജെയിംസ് ബോണ്ട് സ്പൂഫ് കാസിനോ റോയലിലൂടെയാണ് ഡേവിഡ് അഭിനയ രംഗത്തെത്തുന്നത്.
അതിമാനുഷ, വില്ലൻ കഥാപാത്രങ്ങളായാണ് അദ്ദേഹം ആദ്യകാലത്ത് അവതരിപ്പിച്ചത്. പിന്നാലെ സ്റ്റാർ വാർസ് ഡയറക്ടർ ജോർജ് ലൂകാസ് ഓഡിഷന് ക്ഷണിച്ചു. ചിത്രത്തിലൂടെ ആധുനിക സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രത്തിന് പിറവിയെടുക്കുകയും ചെയ്യുകയായിരുന്നു.
1935ൽ യു.കെയിൽ ജനിച്ച അദ്ദേഹം ആദ്യകാലങ്ങളിൽ മിസ്റ്റർ യൂനിവേഴ്സ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. അക്കാലത്താണ് ഹോളിവുഡ് താരങ്ങളായ അർനോൾഡ് ഷ്വാസ്നഗറും ലൗ ഫെറിഗേ്നോയുമായി പരിചയത്തിലായത്.
ബ്രിട്ടീഷ് ഹെവിവെയ്റ്റ് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ ജേതാവായ അദ്ദേഹം 1962ൽ പെർത്തിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.