ദുവക്കാണ് മുൻഗണന, സിനിമയിലേക്ക് ഉടനില്ലെന്ന് ദീപിക; കൽക്കി 2 നായുള്ള കാത്തിരിപ്പ് ഇനിയും നീളും
text_fieldsകൽക്കി 2898 എഡിയുടെ വിജയത്തിന് ശേഷം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2. എന്നാൽ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് പുതിയ റിപ്പോർട്ട്.
2025 ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്താൻ ഒരുങ്ങിയിരുന്നത്. ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ ചില മുന്‍ഗണനകള്‍ കാരണമാണ് ഷൂട്ടിങ് നീളുക.
അടുത്തിടെ ദീപികയും രൺവീർ സിങ്ങും മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തി മകൾ ദുവയെ പരിചയപെടുത്തികൊണ്ട് ഒരു സ്വകാര്യ പരിപാടി നടത്തിയിരുന്നു. ചടങ്ങിനിടയിൽ കൽക്കി 2 നെ കുറിച്ചുള്ള ചോദ്യത്തിന് മകൾ ദുവക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഉടനെ സിനിമയിലേക്കില്ലെന്നുമാണ് ദീപിക പറഞ്ഞ മറുപടി. മകളെ പരിചാരകർക്കൊപ്പം വിടാൻ ആഗ്രഹിക്കുന്നില്ലെന്നും, തന്റെ അമ്മ തന്നെ വളർത്തിയത് പോലെ മകളെ വളർത്തുമെന്നും ദീപിക പറഞ്ഞു.
ഈവര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ കല്‍ക്കി 2898 എ.ഡി.യില്‍ പ്രഭാസ്, ദീപിക, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിച്ചിരുന്നു. മികച്ച പ്രേക്ഷകപ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ ലോകവ്യാപകമായി വാരിക്കൂട്ടിയത് 1000 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.