പഞ്ചാബി- കൊങ്കണി ആചാരപ്രകാരമുള്ള വിവാഹം! അഞ്ച് വർഷത്തിന് ശേഷം വിഡിയോ പുറത്തുവിട്ട് താരങ്ങൾ
text_fieldsഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ബോളിവുഡിലാണ് ഇരുവരും സജീവമെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിലും ഇവർക്ക് ആരാധകരുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് താരങ്ങളുടെ വിവാഹ വിഡിയോയാണ്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷമാണ് താരങ്ങൾ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
സംവിധായകനും നിർമാതാവുമായ കരൺ ജോഹർ അവതരിപ്പിക്കുന്ന ഷോയിലൂടെയാണ് ദീപ്വീർ (ദീപിക- രൺവീർ) വിവാഹ വിഡിയോ സ്ട്രീം ചെയ്തത്. പ്രണയത്തെ കുറിച്ചും വിവാഹത്തിൽ എത്തിയതിനെ കുറിച്ചുമൊക്കെ താരങ്ങൾ പറയുന്നുണ്ട്. താരവിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2018 നവംബറിലായിരുന്നു ദീപിക പദുകോണും രൺവീറും വിവാഹിതരായത്. ഇറ്റലിയാണ് താരവിവാഹത്തിന് സാക്ഷ്യം വഹിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു അന്ന് ചടങ്ങിനുണ്ടായിരുന്നത്. പാഞ്ചാബി- കൊങ്കണി ആചാരവിധി പ്രകാരമായിരുന്നു വിവാഹം. മാധ്യമങ്ങൾക്ക് പോലും വിവാഹത്തിന് പ്രവേശനമില്ലായിരുന്നു.
നിലവിൽ സിനിമ തിരക്കിലാണ് ദീപികയും രൺവീറും. ഷാറൂഖ് ഖാൻ, നയൻതാര ചിത്രമായ ജവാനിൽ ഒരു പ്രധാനവേഷത്തിൽ ദീപിക എത്തിയിരുന്നു. ഹൃത്വിക് റോഷൻ ചിത്രമായ ഫൈറ്റർ, പ്രഭാസിന്റെ കൽക്കി 2898 എഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ദീപികയുടെ ചിത്രങ്ങൾ. കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനി രൺവീറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.