ദീപികക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഇവിടെയാണുള്ളത്, രുചികരമായ വിഭവത്തെക്കുറിച്ച് നടി..
text_fieldsദീപിക പദുകോണിന് ഭക്ഷണത്തിനോടുള്ള താൽപര്യം ഏവർക്കും അറിയാവുന്നതാണ്. സിനിമ തിരക്കിനിടയിലും ഭക്ഷണം പാകം ചെയ്യാനും പുതിയ പരീക്ഷണങ്ങൾ നടത്താനും നടി സമയം കണ്ടെത്താറുണ്ട്. കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഭാര്യയുടെ കൈ പുണ്യത്തെ കുറിച്ച് രൺവീറും വാചാലനാവാറുണ്ട്.
ഇപ്പോഴിതാ ഏറ്റവും രുചികരമായ സൗത്തിന്ത്യൻ ഭക്ഷണം കഴിച്ചതിന്റെ സന്തോഷം പങ്കുവെക്കുകാണ് ദീപിക പദുകോൺ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ നമ്പർ മൂന്നിൽ നിന്ന് കഴിച്ച രുചികരമായ ഭക്ഷണത്തെ കുറിച്ച് നടി വാചാലയായത്. താനും ഭർത്താവും കഴിച്ച ഏറ്റവും രുചികരമായ സൗത്തിന്ത്യൻ ഭക്ഷണം എന്ന് പറഞ്ഞാണ് കഫെയെ കുറിച്ച് വിവരിക്കുന്നത്. ഒപ്പം ഇവിടെ പോയി ഇഷ്ടം ഭക്ഷണം കഴിക്കണമെന്നും നടി പറയുന്നു.
'ഇതൊരു അഭിനന്ദന പോസ്റ്റാണ്. ഇന്ന് രാവിലെ ഞാനും ഭർത്താവും ഡൽഹിയിലെ ടെർമിനൽ നമ്പർ മൂന്നിലെ കർണാടിക് കഫെയിൽ നിന്ന് അതി രുചികരമായ സൗത്തിന്ത്യൻ പ്രാതൽ കഴിച്ചു. ഇതിനെ ഏറ്റവും കൂടുതൽ സവിശേഷമാക്കിയത് ജീവനക്കാരുടെ ആതിഥ്യ മര്യാദയും കാര്യക്ഷമതയുമാണ്'- ദീപിക ഡിജിറ്റൽ മെനു കാർഡിനോടൊപ്പം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.