നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
text_fieldsചെന്നൈ: മുതിർന്ന നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
തിരുനെൽവേലിയിൽ ജനിച്ച ഡൽഹി ഗണേഷ് 400ലേറെ സിനിമകളിൽ അഭിനയിച്ചു. അവ്വൈ ഷൺമുഖി, നായകൻ, സത്യ, മൈക്കൽ മദന കാമരാജൻ തുടങ്ങിയ സിനിമകളിലെ വേഷം പ്രശസ്തമാണ്. തമിഴ് സിനിമകൾക്കും സീരിയലുകൾക്കും പുറമെ തെലുങ്ക്, മലയാളം സിനിമകളിലും വേഷമിട്ടു. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു.
സിനിമയിലെത്തുന്നതിന് മുമ്പ് ഡൽഹി കേന്ദ്രമായ ദക്ഷിണ ഭാരത നാടക സഭ എന്ന തിയറ്റർ ഗ്രൂപ്പിൽ അംഗമായിരുന്നു. 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. കെ. ബാലചന്ദർ ആണ് ഗണേഷിന് ഡൽഹി ഗണേഷ് എന്ന പേര് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.