Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightധനുഷ് എന്റെ അഭിനയത്തെ...

ധനുഷ് എന്റെ അഭിനയത്തെ വെറുത്തിരുന്നു, ക്ഷമ ചോദിക്കുന്നു; വൈറലായി ഫിലിംഫെയർ വേദിയിലെ നയൻതാരയുടെ വാക്കുകൾ

text_fields
bookmark_border
Dhanush absolutely hated my performance: Nayanthara on Filmfare 2016 stage
cancel

നടനും നിർമാതാവുമായ ധനുഷിനെതിരെ നടി നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തുറന്ന കത്ത് വലിയ ചർച്ചയാവുകയാണ്.നയൻ‌താര–വിഘ്നേഷ് വിവാഹവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ സിനിമയുടെ ചില ക്ലിപ്പുകൾ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ് വക്കിൽ നോട്ടീസ് അയച്ചെന്നും വെറും മൂന്ന് സെക്കന്റ ദൃശ്യത്തിനാണ് ഇത്രയും പണം ആവശ്യപ്പെട്ടതെന്നും നയൻതാര പങ്കുവെച്ച കത്തിൽ പറയുന്നു. ധനുഷിന് തന്നോടു തന്റെ ഭർത്താവായ വിഘ്നേഷിനോടും കടുത്ത പകയാണെന്നും നടി കത്തിൽ തുറന്ന് അടിച്ചിരുന്നു.

നയൻതാര-ധനുഷ് തുറന്ന പോര് വലിയ ചർച്ചയാകുമ്പോൾ, 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം നയന്‍താര നടത്തിയ പ്രസംഗത്തിന്റെ ഒരു ക്ലിപ്പ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിർമാതാവായ ധനുഷിനോട് നന്ദി പറയുന്നതിനൊപ്പം ചിത്രത്തിലെ തന്റെ അഭിനയം ധനുഷിനെ നിരാശപ്പെടുത്തിയെന്നും നടി പറയുന്നുണ്ട്.

''നാനും റൗഡി താന്‍' എന്ന ചിത്രം നിര്‍മിച്ചതിന് ധനുഷിന് നന്ദി. ഈ അവസരത്തിൽ ധനുഷിനോട് ക്ഷമ ചോദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, നാനും റൗഡി താനിലെ എന്റെ അഭിനയം ധനുഷിനെ വെറുപ്പിച്ചിരുന്നു . എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു. ഒരുപക്ഷേ അടുത്ത തവണ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് താരം പറഞ്ഞത്. നയൻതാരയുടെ വാക്കുൾ പുഞ്ചിരിയോടെയാണ് ധനുഷ് കേട്ടിരുന്നത്.

2015 -ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ ചിത്രം വൻ വിജയമായിരുന്നു. വിജയ് സേതുപതിയായിരുന്നു നായകനായി എത്തിയത്. ഈ ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു വിഘ്‌നേഷും നയൻതാരയും പ്രണയത്തിലാവുന്നത്. പിന്നീട് 2022 ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NayantharaDhanush
News Summary - Dhanush absolutely hated my performance: Nayanthara on Filmfare 2016 stage
Next Story