അച്ഛൻ കള്ളം പറയില്ല, പക്ഷെ വിഷമം തോന്നി, മോഹന്‍ലാല്‍-ശ്രീനിവാസൻ വിഷയത്തിൽ ധ്യാൻ
text_fieldsഅടുത്തിടെ മോഹൻലാലിനെതിരെ ശ്രീനിവാസൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ശ്രീനിവാസന്റെ വാക്കുകൾ ആരാധകരെ മാത്രമല്ല താരങ്ങളേയും അക്ഷരംപ്രതി ഞെട്ടിച്ചു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തങ്ങളാരും ആളല്ല. എന്നാൽ അച്ഛനെ കുറിച്ച് അങ്ങനെയൊരു വാർത്ത കണ്ടപ്പോൾ ഏറെ വിഷമമായി. അച്ഛൻ കള്ളം പറയാറില്ല. എന്നാൽ ഇപ്പോൾ അങ്ങനെ പറയേണ്ട ആവശ്യമില്ലെന്ന് തോന്നിയെന്ന് ധ്യാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മലയാള സിനിമയിലെ രണ്ട് വലിയ ആളുകൾക്ക് ഇടയിൽ നടന്ന സംഭവമാണിത്. അതിനെ കുറിച്ച് പറയാൻ നമ്മൾ ആരുമല്ല. ഈ സംഭവം നടക്കുമ്പോൾ ഞാൻ യാത്രയിലായിരുന്നു.
അച്ഛനെ കുറിച്ച് അങ്ങനെയൊരു വാർത്ത കണ്ടപ്പോൾ ഏറെ വിഷമം തോന്നി. നമുക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ടുപേരാണ്. അതിൽ ഒരാൾ മറ്റെയാളെ കുറിച്ച് അങ്ങനെ പറയുമ്പോൾ കേൾക്കുന്ന നമുക്കാണ് വിഷമം തോന്നുന്നത്. എന്തിനാണ് അങ്ങനെ പറയുന്നതെന്ന് ആലോചിക്കും. അത് സത്യമോ കള്ളമോ ആയിക്കോട്ടെ. അച്ഛൻ കള്ളം പറയാറില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാല്‍ സാര്‍ അച്ഛനോട് വളരെ അടുപ്പത്തോടെ പറഞ്ഞ ഒരു കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷം പറയേണ്ട ആവശ്യമുണ്ടോ? സരോജ് കുമാറിന് ശേഷം അവര്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാം. ലാല്‍ സാര്‍ അന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ഇപ്പോള്‍ പറയേണ്ട ആവശ്യവുമില്ലെന്ന് എനിക്ക് തോന്നി'- ധ്യാന്‍ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.