വാട്സാപ് ഫോർവേഡ് സന്ദേശങ്ങളെ വിശ്വസിക്കരുത്; ദിലീപ്കുമാറിൻെറ ട്വീറ്റ്
text_fieldsമുംബൈ: ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ ദിലീപ് കുമാറിനെ കുറിച്ച് വാട്സാപുകളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ട്വീറ്റ്. ദിലീപ് കുമാറിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വാട്സാപ്പിലൂടെ വരുന്ന ഫോർവേഡഡ് സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അറിയിച്ചത്. അദ്ദേഹത്തിന് വേണ്ടി പ്രാർഥിച്ചവർക്ക് നന്ദിയെന്നും ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.
Don't believe in WhatsApp forwards.
— Dilip Kumar (@TheDilipKumar) June 6, 2021
Saab is stable.
Thank you for your heart-felt duas and prayers. As per doctors, he should be home in 2-3 days. Insh'Allah.
ബന്ധുക്കളോ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യുന്നവരോ ആണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തതെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസമാണ് 98കാരനായ താരത്തെ മുംബൈയിലെ പി.ഡി ഹിന്ദുജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.