ഈ പത്ത് കഥാപാത്രങ്ങൾ തനിക്ക് മറക്കാനാവില്ല -സിദ്ദിഖ്
text_fieldsമാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് കഥാപാത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് സംവിധായകൻ സിദ്ദിഖ്. എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. മലയാള സിനിമയുടെ സുവർണകാലങ്ങളിൽ വന്ന സിനിമകളാണ് ലക്ഷക്കണക്കിന് ആരാധകർ വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തത്. ഇതെല്ലാം മഹാപ്രതിഭകളുടെ സൃഷ്ടികളാണ്. തൊണ്ടി മുതലും ദൃക്സാക്ഷിയും പുതിയ തലമുറയിലെ സിനിമയാണ്. അത് ഏറ്റവും മികച്ച ചിത്രമാണ് , സിദ്ദിഖ് ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്‍റിന്റെ സമാപന ചടങ്ങിൽ പറഞ്ഞു.
മറക്കാൻ പറ്റാത്ത ഒരുപിടി കഥാപാത്രങ്ങളുണ്ട്. അത് തെരഞ്ഞെടുക്കുക എന്നത് നിസ്സാരമല്ല. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പേര് വേണമെന്ന ആഗ്രഹമാണ്, ഞാൻ എന്റെ ഗുരുനാഥനായ ഫാസിൽ സാറിന്റെ പ്രിയപ്പെട്ട സിനിമയായ ‘മറക്കില്ലൊരിക്കലും’ എന്ന പേര് തന്നെ ഈ പരിപാടിക്ക് തിരഞ്ഞെടുക്കാൻ കാരണം- സംവിധായകൻ വ്യക്തമാക്കി
മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് 10 അനശ്വര കഥാപാത്രങ്ങളെ കണ്ടെത്തിയത്. അഞ്ഞൂറിലേറെ കഥാപാത്രങ്ങളിൽനിന്ന് കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. അടുത്ത ഘട്ടത്തിൽ പട്ടിക 25ലേക്ക് ചുരുങ്ങി. അവസാനം ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.
സംവിധായകരായ സിബി മലയിൽ, സിദ്ദീഖ്, ജിയോ ബേബി, തരുൺ മൂർത്തി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ലോഹിതദാസിന്‍റെ മകൻ വിജയ് ശങ്കർ ലോഹിതദാസ്, സംവിധായകൻ പത്മരാജന്‍റെ മകൻ അനന്തപത്മനാഭൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.