ആത്മാവിനെ നടുക്കിയ കഥ, 'പളുങ്ക്' 17 വർഷം; സംവിധായകൻ ബ്ലെസി
text_fieldsമമ്മൂട്ടി മോനിച്ചനായെത്തിയ 'പളുങ്ക്' റിലീസ് ചെയ്തിട്ട് 17 വർഷം . 2006 ഡിസംബർ 22ന് പുറത്തിറങ്ങിയ ഈ ചിത്രം ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ബ്ലെസിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ താമസിക്കുന്ന മോനിച്ചന്റെയും കുടുംബത്തിന്റെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന 'പളുങ്ക്' സമകാലിക പ്രസക്തമായ വിഷയമാണ് സംവദിക്കുന്നത്.
'പളുങ്ക് പുറത്തിറങ്ങി 17 വർഷം തികയുമ്പോൾ, ഞങ്ങളുടെ ആത്മാവിനെ നടുക്കിയ കഥ ഞങ്ങൾ വീണ്ടും സന്ദർശിക്കുന്നു. വേദനയിലേക്ക് നയിക്കുന്ന അമിതമായ അഭിലാഷത്തിന്റെ റിയലിസ്റ്റിക് ചിത്രീകരണം, ശാരീരിക പീഡനങ്ങളുടെ നിർഭാഗ്യകരമായ സംഭവങ്ങളുമായി സമൂഹം ഇപ്പോഴും പിടിമുറുക്കുന്നതിനാൽ സിനിമയുടെ പ്രമേയം പ്രസക്തമായി തുടരുന്നു';'പളുങ്ക്' 17 വർഷങ്ങൾ പിന്നിടുന്ന അവസരത്തിൽ സംവിധായകൻ തന്റെ ട്വിറ്ററിൽ പങ്കുവെച്ച വാക്കുകളാണിത്.
പളുങ്കിൽ ലക്ഷ്മി ശർമയായിരുന്നു നായിക. ചിത്രത്തിൽ മമ്മൂട്ടിയുടെ മക്കളായി എത്തിയത് നസ്റിയ നസ്റീമും നിവേദിതയുമാണ്. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണവും രാജാ മുഹമ്മദ് ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് മോഹൻ സിത്താരയാണ് സംഗീതം പകർന്നത്. മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും വിവിധ ലൊക്കേഷനുകളിലായ് ചിത്രീകരിച്ച ഈ ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിലും ദേശീയ അവാർഡ് നോമിനേഷനിലും മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.