പ്രേക്ഷകരുടെ ബുദ്ധിയെ അപമാനിക്കരുത്; ഹൃത്വിക് ചിത്രം 'ഫൈറ്ററി'നെ വിമർശിച്ച് പാക് നടൻ
text_fieldsഹൃത്വിക് റോഷൻ ചിത്രം ഹൈറ്ററിനെ വിമർശിച്ച് പാക് നടൻ അദ്‌നാൻ സിദ്ദിഖി. ഫ്ലോപ്പ് ചിത്രമെന്നാണ് ഫൈറ്ററിനെ വിശേഷിപ്പിച്ചത്. കാഴ്ചക്കാരെ അപമാനിക്കരുതെന്നും നടൻ കൂട്ടിച്ചേർത്തു.
'നിങ്ങളുടെ ഫ്ലോപ്പ് ഷോക്ക് ശേഷം ഫൈറ്റർ ടീം ശ്രദ്ധിക്കേണ്ട ഒരു പാഠം: നിങ്ങൾ പ്രേക്ഷകരുടെ ബുദ്ധിയെ അപമാനിക്കരുത്. അവർക്ക് അജണ്ടകൾ തിരിച്ചറിയാൻ കഴിയും. അനാവശ്യ രാഷ്ട്രീയത്തിൽ നിന്ന് സിനിമ മുക്തമാകട്ടെ'- എന്നായിരുന്നു നടന്റെ ട്വീറ്റ്. രൂക്ഷവിമർശനമാണ് അദ്‌നാൻ സിദ്ദിഖിയുടെ ട്വീറ്റിനെതിരെ ഉയരുന്നത്. ചിത്രം ഇതിനോടകം 250 കോടിയെന്നും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കാതെയാണ് ഇത്രയും കളക്ഷൻ നേടിയത് വലിയ കാര്യമാണെന്നും ആരാധകർ ട്വീറ്റിന് മറുപടിയായി നൽകി. സിദ്ദിഖിയുടെ വാക്കുകളെ പിന്തുണക്കുന്നവരുമുണ്ട്.
ജനുവരിയിൽ ഫൈറ്റർ ട്രെയിലർ പുറത്തു വന്നതിന് പിന്നാലെയും ചിത്രത്തിനെതിരെ നടൻ രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം ഉന്നയിച്ചത്. പാകിസ്താനി താരങ്ങളെ ബോളിവുഡ് വില്ലന്മാരായി ചിത്രീകരിക്കുന്നു എന്നാണ് നടൻ പറഞ്ഞത്. 2023-ൽ, സിദ്ധാർഥ് മൽഹോത്രയുടെ മിഷൻ മജ്‌നു എന്ന ചിത്രത്തിനെതിരെയും വിമർശനം ഉന്നയിച്ചിരുന്നു. ചിത്രത്തിൽ പാകിസ്താനികളെ തെറ്റായി ചിത്രീകരിച്ചുവെന്ന് അദ്‌നാൻ സിദ്ദിഖി ആരോപിച്ചത്.
ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ഫൈറ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൃത്വിക് റോഷൻ, ദീപിക പദികോൺ, അനിൽ കപൂർ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇതിനോകം 250 കോടി രൂപ ആഗോളതലത്തിൽ നിന്ന് നേടിയിട്ടുണ്ട്. 7 ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനസ്റ്റുകളുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.