Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ദുആ'എന്നാൽ പ്രാർഥന; ...

'ദുആ'എന്നാൽ പ്രാർഥന; മകൾക്ക് പേരിടാനുള്ള കാരണം പറഞ്ഞ് ദീപികയും രണ്‍വീറും

text_fields
bookmark_border
Dua Padukone Singh: Heres how Deepika Padukone, Ranveer Singh named their baby girl
cancel

സെപ്റ്റംബർ എട്ടിനാണ് താരദമ്പതികളായ ദീപിക പദുകോണിനും രൺബീർ സിങ്ങിനും പെൺകുഞ്ഞ് ജനിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. എന്നാൽ അന്ന് കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റുവിശേഷങ്ങളോ താരങ്ങൾ പങ്കുവെച്ചിരുന്നില്ല.

ദീപാവലി ദിനത്തിൽ കുഞ്ഞിന്റെ പേര് താരങ്ങൾ പുറത്തുവിട്ടിരുന്നു. 'ദുആ പദുകോൺ സിങ്' എന്നാണ് പേര്. കുഞ്ഞിന്റെ കാലുകളുടെ ചിത്രങ്ങൾക്കൊപ്പമാണ് പേര് പങ്കുവെച്ചത്. ദീപ് വീർ ദമ്പതികളുടെ കുഞ്ഞുമാലാഖയുടെ പേരും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതുപോലെ പേരിന്റെ അർഥവും ചർച്ചയായിട്ടുണ്ട്. പ്രാർഥന എന്നാണ് 'ദുആ'യുടെ അർഥം. ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് മകൾ എന്ന് താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.

ഗര്‍ഭകാലത്ത് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനങ്ങൾ നടിക്ക് കേൾക്കേണ്ടി വന്നിരുന്നു. യഥാർഥത്തിൽ ഗർഭിണിയല്ലെന്നും അഭിനയിക്കുകയാണെന്നും ദീപിക വാടക ഗര്‍ഭത്തിന് ഒരുങ്ങുകയാണെന്നുമൊക്കയാണ് സോഷ്യൽ മീഡിയയിൽ നിന്നുവന്ന കമന്റുകൾ.എന്നാൽ ഇതിനൊന്നും ദീപികയോ രൺവീറോ പ്രതികരിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranveer SinghDeepika Padukone
News Summary - Dua Padukone Singh: Here's how Deepika Padukone, Ranveer Singh named their baby girl
Next Story