Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ആരോഗ്യപ്രശ്നങ്ങളാണ്,...

'ആരോഗ്യപ്രശ്നങ്ങളാണ്, ഒപ്പം ചില സിനിമകൾ നഷ്ടമാകുകയും ചെയ്തു'; ദുൽഖർ സൽമാൻ പറയുന്നു

text_fields
bookmark_border
ആരോഗ്യപ്രശ്നങ്ങളാണ്, ഒപ്പം ചില സിനിമകൾ നഷ്ടമാകുകയും ചെയ്തു; ദുൽഖർ സൽമാൻ പറയുന്നു
cancel

മോളിവുഡ് യുവ നടൻമാരുടെയിട‍യിൽ ഏറ്റവും വലിയ ക്രൗഡ് പുള്ളർമാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. പാൻ ഇന്ത്യൻ ലെവൽ റീച്ചുള്ള ദുൽഖറിന്‍റെ നായകനായുള്ള ഒരു സിനിമ ഇറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയാണ് ദുൽഖർ നായകനായി അവസാനം ഇറങ്ങിയ ചിത്രം. ഈ വർഷം പ്രഭാസിന്‍റെ 'കൽകി'യിൽ ഒരു ചെറിയ റോൾ താരം ചെയ്തിരുന്നു.

സിനിമകൾക്കിടയിലെ ഇടവേളകളെ കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ. കുറച്ച് സിനിമകൾ മാറി പോയെന്നും ആരോഗ്യ പ്രശ്നങ്ങൾ കാരണം നഷ്ടമായെന്നുമാണ് ദുൽഖർ പറഞ്ഞത്. 'കഴിഞ്ഞ വർഷം ഞാൻ ഒരു സിനിമ മാത്രമാണ് ചെയ്തത്. ഞാൻ ചെയ്യാനിരുന്ന ചില സിനിമകൾ എന്നിൽ നിന്ന് മാറി പോയതും ഒപ്പം ആരോഗ്യ പ്രശ്നങ്ങള്ഡ ഉണ്ടായിരുന്നത് കൊണ്ടുമാണ് സിനിമകൾക്കിടയിൽ ഇത്രയും ഇടവേളകൾ സംഭവിച്ചത്,' ദുൽഖർ പറഞ്ഞു.

കമൽ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്, സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയിലെല്ലാം ആദ്യം കാസ്റ്റ് ചെയ്തത് ദുൽഖറിനെ ആയിരുന്നു. എന്നാൽ ഡേറ്റ് ഇഷ്യു കാരണം ദുൽഖർ പിന്മാറി. വെങ്കി അട്‌ളൂരി ഒരുക്കുന്ന ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രമാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഒക്ട്ബർ 31നാണ് ചിത്രത്തിന്‍റെ റിലീസ്. ആർ.ഡി.എക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നഹാസ് ഹിദായത്തിന്‍റെ സിനിമയിൽ ദുൽഖറായിരിക്കും നായകൻ എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dulquer salmanLUCKY BASKHAR
News Summary - dulqer salman talks about why his movies are so late
Next Story