വാപ്പച്ചിയല്ലാതെ കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്ന സ്റ്റൈലിഷ് ഐക്കണ്‍ ആ നടനാണ്- ദുല്‍ഖര്‍ സല്‍മാന്‍
text_fieldsഒരു ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനെ കൂടാതെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് എത്തുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ദീപാവലി റിലീസായി ഒക്ടോബർ 31 ആണ് ചിത്രം തിയറ്ററുകളിലെത്തുക.
ലക്കി ഭാസ്കർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തെലുങ്ക് ബിഗ് ബോസിൽ ദുൽഖർ എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ദുൽഖറും നടൻ നാഗാർജുനയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് . താൻ കുട്ടിക്കാലം മുതൽ കാണുന്ന സ്റ്റൈലിഷ് ഐക്കൺ എന്നാണ് നാഗാർജുനയെ ദുൽഖർ വിശേഷിപ്പിച്ചത്. ഇതിന് ഉഗ്രൻ മറുപടി നാഗാർജുന നൽകുകയും ചെയ്തു..
ബിഗ് ബോസിലെത്തിയ ദുൽഖർ നാഗാർജുനയോട് 'താങ്കളുടെ ഷോയിൽ അതിഥിയാകാന്‍ സാധിച്ചതില്‍ സന്തോഷം. തെലുങ്ക് സിനിമകള്‍ കണ്ടുതുടങ്ങിയ കാലം മുതല്‍ എനിക്ക് ആരാധന തോന്നിയ നടനാണ് നാഗാര്‍ജുന. സത്യം പറഞ്ഞാല്‍ എന്റെ ചെറുപ്പകാലത്ത് ഞാന്‍ കണ്ടിട്ടുള്ള സ്റ്റൈല്‍ ഐക്കണുകളില്‍ ഒരാളാണ് താങ്കൾ.. വാപ്പച്ചിയും ഉണ്ട്, പക്ഷേ അദ്ദേഹമല്ലാതെ മറ്റൊരു നടനെപ്പറ്റി അങ്ങനെ തോന്നിയത് താങ്കളെ കണ്ടപ്പോഴാണ്.അത് ഒരിക്കലും മാറിയിട്ടുമില്ല.,' എന്നാണ് പറഞ്ഞത്.
ദുൽഖറിന്റെ വാക്കുകളിൽ നന്ദി പറയുന്നതിനൊപ്പം താങ്കളുടെ പിതാവിനെ വെല്ലാൻ ആര്‍ക്കാണ് പറ്റുക? എന്നെക്കാൾ വലിയ സ്റ്റൈൽ ഐക്കൺ മമ്മൂട്ടിയാണ്. അതുപോലെ അദ്ദേഹത്തിന്റെ ശബ്ദമാണ് ദുൽഖറിനെന്നും നാഗർജുന പറഞ്ഞു. അത് തനിക്ക് ലഭിച്ച അനുഗ്രഹമായി കാണുന്നെന്നും ദുൽഖർ ഉടൻ മറുപടി നൽകി. നാഗാർജുനയുടെയും ദുൽഖറിന്റെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.