Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസോ​നാ​ക്ഷി​ക്ക്...

സോ​നാ​ക്ഷി​ക്ക് പ്രി​യ​ത​മ​ന്റെ ഇ​ല​ക്ട്രി​ക് ഗി​ഫ്റ്റ്

text_fields
bookmark_border
sonakshi
cancel
camera_alt

സമ്മാനം ലഭിച്ച കാറിൽ വിരുന്നിനെത്തുന്ന

സോ​നാ​ക്ഷി സി​ൻ​ഹ​യും സ​ഹീ​ർ ഇ​ഖ്ബാ​ലും

ക​ല്യാ​ണ​പ്പു​തു​മ​യി​ൽ സോ​നാ​ക്ഷി സി​ൻ​ഹ​ക്ക് ര​ണ്ടു കോ​ടി രൂ​പ​യു​ടെ ഇ​ല​ക്ട്രി​ക് കാ​ർ സ​മ്മാ​നി​ച്ച് പ്രി​യ​ത​മ​ൻ സ​ഹീ​ർ ഇ​ഖ്ബാ​ൽ. മും​ബൈ ബാ​​ന്ദ്ര​യി​ലെ വ​സ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്​​പെ​ഷ​ൽ മാ​ര്യ​ജ് ആ​ക്ട് പ്ര​കാ​രം വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​മാ​ർ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ൽ ബോ​ളി​വു​ഡ് താ​ര​നി​ര ഒ​ന്ന​ട​ങ്കം പ​​ങ്കെ​ടു​ത്തു. വി​രു​ന്നി​നാ​യി ഇ​രു​വ​രും വ​ന്ന ബി.​എം.​ഡ​ബ്ല്യൂ ഐ7, ​സോ​നാ​ക്ഷി​ക്കു​ള്ള സ​ഹീ​റി​ന്റെ സ​മ്മാ​ന​മാ​ണെ​ന്ന് മും​ബൈ പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹയും നടനും ദീർഘകാല സുഹൃത്തുമായ സഹീർ ഇഖ്ബാലും വിവാഹിതരായത്. സൊനാക്ഷിയുടെ മുംബൈയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്നൻ സിൻഹയുടെയും ഭാര്യ പൂനം സിൻഹയുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ സൊനാക്ഷിയും സഹീറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഏഴ് വർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും സ്​പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SonakshiCelebrity News
News Summary - Electric Gift to Sonakshi From Beloved
Next Story