നിങ്ങൾക്ക് ഭ്രാന്താണോ എന്ന് സംവിധായകർ ചോദിക്കും; അഡോളസൻസ് പോലുള്ള സീരിസ് ഇന്ത്യയിൽ നിർമിക്കാൻ വെല്ലുവിളികളുണ്ട് -ഇമ്രാൻ ഹാഷ്മി
text_fieldsആഗോളതലത്തിൽ കയ്യടി നേടിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ അഡോളസൻസ് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സീരിസാണ്. മാർച്ച് 13ന് പുറത്തിറങ്ങിയ നാല് എപ്പിസോഡുകളുള്ള പരമ്പര, സഹപാഠിയുടെ കൊലപാതകത്തിന് അറസ്റ്റിലായ 13 വയസുള്ള സ്കൂൾ വിദ്യാർഥിയായ ജാമി മില്ലറെ (ഓവൺ കൂപ്പർ) ചുറ്റിപ്പറ്റിയുള്ള കഥയാണ്. ഇപ്പോഴിതാ അഡോളസൻസ് പോലുള്ള ഒരു ഷോ ഇന്ത്യയിൽ നിർമിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നടൻ ഇമ്രാൻ ഹാഷ്മി സംസാരിക്കുകയാണ്. ഈ സീരിസ് അപകടസാധ്യതയുള്ളതും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കൗമാരക്കാരുടെ പ്രശ്നങ്ങൾ ഏറെ ചർച്ചയായ സമയത്താണ് അഡോളസൻസ് സീരിസ് ഇറങ്ങുന്നത്. കൗമാരക്കാരുടെ ഇടയിലെ ചതിക്കുഴികളും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് പ്രാധാനമായും സീരിസിൽ പറയുന്നത്. നാല് എപ്പിസോഡുകളുള്ള ഒറ്റ ടേക്കിൽ ചിത്രീകരിച്ച ഈ സീരിസ് വളരെ അപകടകരമായ ഒരു പ്രോജക്റ്റാണ്.
ഇവിടെയുള്ള ഒരു നിർമാതാവിനോട് നിങ്ങൾ ഈ കഥ പറഞ്ഞാൽ പത്തിൽ ഒമ്പത് പേരും നിങ്ങൾക്ക് ഭ്രാന്താണോ? എന്ന് ചോദിക്കും. ഒരു ഷോ കഴിഞ്ഞ് 13 മിനിറ്റ് കഴിയുമ്പോൾ എന്തെങ്കിലും റീ ഷൂട്ട് ചെയ്യേണ്ടി വരും. ബജറ്റിലും മാറ്റം വരും. അഡോളസൻസ് പോലുള്ള ഒരു ഷോ നടത്താൻ ടീമിനെ നയിക്കുന്ന ഒരു സംവിധായകൻ നമുക്ക് ആവശ്യമാണ് ഇമ്രാൻ ഹാഷ്മി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.