Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപുറത്തിറങ്ങാൻ...

പുറത്തിറങ്ങാൻ കഴിയില്ല, രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂ; വെള്ളപ്പൊക്കത്തിൽ കുടുങ്ങി കനിഹ

text_fields
bookmark_border
പുറത്തിറങ്ങാൻ കഴിയില്ല, രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂ; വെള്ളപ്പൊക്കത്തിൽ കുടുങ്ങി കനിഹ
cancel

ചെന്നൈയിൽ മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയതായി നടി കനിഹ. പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവിടെനിന്ന് രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂവെന്നും നടി വീടിന് പരിസരത്തുളള ദൃശ്യങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കഴിഞ്ഞ ദിവസം അതിശക്തമായ കാറ്റിന്‍റേയും മഴയുടെയും ദൃശ്യങ്ങൾ നടി പങ്കുവെച്ചിരുന്നു.

മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ നടൻ റഹ്മാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പാർക്ക് ചെയ്തിരുന്ന കാറുകൾ ഒഴുകിപോകുന്നതിന്റെ വിഡിയോയാണ് നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

മിഗ്ജോം ചുഴലിക്കാറ്റ് ഇന്ന്(ചൊവ്വ) ഉച്ചയോടെ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ബാപട്ലയിലാണ് കാറ്റ് തീരത്തേക്ക് പ്രവേശിക്കുക. ആന്ധ്രയിലും പുതുച്ചേരിയിലും വടക്കൻ തമിഴ്നാട്ടിലും കനത്ത ജാഗ്രതയാണുള്ളത്.


വെള്ളക്കെട്ടിൽ പ്രവർത്തനം നിലച്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാവിലെയോടെ സാധാരണനിലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെ വിമാനസർവിസുകൾ പുനരാരംഭിച്ചത്. മഴയുടെ ശക്തി കുറഞ്ഞ പശ്ചാത്തലത്തിൽ റൺവേയിൽ നിന്ന് ഉൾപ്പെടെ വെള്ളമിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റൺവേ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയിരുന്നു. 70ഓ​ളം വി​മാ​ന​ങ്ങ​ളാണ് റ​ദ്ദാ​ക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai rainkanihaCyclone Michaung
News Summary - Evacuation Is The Only Way Out Kaniha Shares Chennai Flood Video
Next Story