തുറന്നു പറഞ്ഞ് ഫാഫാ ‘എനിക്ക് എ.ഡി.എച്ച്.ഡി രോഗം’
text_fieldsകുട്ടികളിലെ അമിതവികൃതിയെന്നു പറഞ്ഞ് പണ്ടുകാലങ്ങളിൽ ശ്രദ്ധിക്കാതെ വിട്ടിരുന്ന, എ.ഡി.എച്ച്.ഡി (അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോർഡർ) എന്ന അസുഖം തനിക്ക് 41ാം വയസ്സിൽ കണ്ടെത്തിയതായി നടൻ ഫഹദ് ഫാസിൽ.
ഒന്നിലും ശ്രദ്ധ പതിപ്പിക്കാത്ത പ്രകൃതം, ഒരിടത്തും നിൽക്കാതെ ഓടിച്ചാടി നടക്കൽ, എടുത്തുചാട്ടം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഈ ശാരീരികാവസ്ഥ ചെറുപ്പത്തിലേ കണ്ടെത്തിയിരുന്നുവെങ്കിൽ ചികിത്സിച്ചു ഭേദമാക്കാമായിരുന്നുവെന്നും ഇനിയത് മാറാൻ സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കഴിഞ്ഞ ദിവസം കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫഹദ്.
കുട്ടികളിലും അപൂർവമായി മുതിർന്നവരിലും കാണുന്ന നാഡിവ്യൂഹ വികാസക്കുറവ് തകരാറാണിത്. അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, സമയനിഷ്ഠയില്ലാതിരിക്കൽ, ചില കാര്യങ്ങളിൽ മാത്രം അമിത ശ്രദ്ധ, പ്രായത്തിന് അനുസരിച്ച് പെരുമാറാൻ അറിയാതിരിക്കൽ, മറവി തുടങ്ങിയവയെല്ലാം എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങളാണ്.
തലച്ചോറിലെ ഡോപമിൻ അളവ് കുറയുക, ഏകോപനം കുറയുക തുടങ്ങിയവയാണ് കാരണമായി പറയുന്നത്. പൂർണമായും കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതക ഘടനക്കും രോഗത്തിൽ പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മരുന്നും ബിഹേവിയര്‍ തെറപ്പിയുമാണ് ചികിത്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.