'ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സവാരിക്കായി ഒരുങ്ങിക്കോളൂ'! ആരാധകരോട് ഫഹദ് ഫാസിൽ; ദുരൂഹതയുണർത്തി 'ധൂമം'
text_fieldsഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.ജി.എഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ധൂമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.
ഫഹദ് ഫാസിലും പോസ്റ്റർ സോഷ്യൽ മീഡയയിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാ പുകച്ചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. ഈ സസ്‌പെൻസ്ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സവാരിക്കായി ഒരുങ്ങിക്കോളൂ,’ എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചത്.
ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.റോഷൻ മാത്യുവും പ്രധാന വേഷത്തിൽ ഈ ചിത്രത്തിലുണ്ട്.മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് നിർമിക്കുന്നത്.
അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ,നന്ദു, അനു മോഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രമുഖ ഛായാഗ്രാഹകന്‍ പ്രീത ജയരാമന്‍ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രമണ്യം, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, കോസ്റ്റ്യൂമർ പൂർണിമ രാമസ്വാമി എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.