'കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ തുടർച്ചയായി സിനിമ'; പ്രൊമോഷൻ പരിപാടിക്കിടെ പൊട്ടിത്തെറിച്ച് ധ്യാൻ
text_fieldsപ്രൊമോഷൻ പരിപാടിയിൽ ധ്യാനും രമേശ് പിഷാരടിയും
'ആപ് കൈസേ ഹോ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. നിർമാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ ധ്യാൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് വാക്കു തർക്കത്തിന് കാരണമായത്.
കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്നാണ് ധ്യാനിനെക്കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. 'യുട്യൂബിന്റെ താഴെ വരുന്ന കമന്റ് കണ്ടാണോ ഓരോന്ന് ചോദിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദിച്ചത്. യുട്യൂബിന്റെ താഴെ വരുന്ന കമന്റ് അല്ലാതെ സിനിമയെ കുറിച്ച് വേറെ എന്തെങ്കിലും അറിയാമോ? ഇല്ലെങ്കില്‍ മിണ്ടരുത്' എന്നായിരുന്നു ധ്യാന്‍ മറുപടി പറഞ്ഞത്.
വളരെ വ്യക്തിപരമായ ചോദ്യമാണ് ചോദിച്ചത്. സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഇത്തരം ചോദ്യങ്ങൾ ആവശ്യമുണ്ടോ എന്നും ധ്യാൻ ചോദിച്ചു. എന്തുകൊണ്ടാണ് ഇത്ര സിനിമയെന്ന് ചോദ്യത്തിന് ആളുകളെ വെറുപ്പിക്കാത്തത് കൊണ്ടാണെന്ന് ധ്യാൻ പറഞ്ഞു. ഇവിടെ ഹിറ്റ് സിനിമ ചെയ്യുകയല്ല വേണ്ടത്. അച്ചടക്കം, മര്യാദ, എവിടെ എന്ത് സംസാരിക്കണം എന്ന തിരിച്ചറിവ്, വെറുപ്പിക്കാതിരിക്കുക എന്നിവയാണ് ആവശ്യം എന്നും ധ്യാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.