Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസെലിബ്രിറ്റി...

സെലിബ്രിറ്റി ഫിറ്റ്​നസ്​ ട്രെയിനർ കൈസാദ്​ കപാഡിയ കോവിഡ്​ ബാധിച്ച്​ മരിച്ചു; വികാരാധീനനായി ടൈഗർ ഷ്​റോഫ്​

text_fields
bookmark_border
tiger shroff, Kaizzad Capadia with Ameesha Patel
cancel
camera_alt

ടൈഗർ ഷ്​റോഫ്​, കൈസാദ്​ കപാഡിയ അമീഷ പ​േട്ടലിനൊപ്പം

മും​ൈബ: ബോളിവുഡ്​ താരം ടൈഗർ ഷ്​റോഫിന്‍റെ ഫിറ്റ്​നസ്​ ട്രെയിനർ കൈസാദ്​ കപാഡിയ കോവിഡ്​ ബാധിച്ച്​ മരിച്ചു. 49 വയസായിരുന്നു​. കെ11 എഡ്യുക്കേഷൻ പ്രൈവറ്റ്​ ലിമിറ്റഡിന്‍റെ ഡയരക്​ടറായിരുന്നു.

കൈസാദിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ടൈഗർ ഷ്​റോഫ്​ വികാരാധീനനായി. നിരവധി ബോളിവുഡ്​ സെലിബ്രിറ്റികളുടെ ശാരീരിക രൂപമാറ്റങ്ങളിൽ നിർണായക പങ്കുവഹിച്ചയാളാണ്​ കൈസാദ്​. ടൈഗർ ഷ്​റോഫിനെ കൂടാതെ മാതാവ്​ ആയേഷ ഷ്​റോഫ്​, സിദ്ധാന്ത്​ കപൂർ, നീൽ നിഥിൻ മുകേഷ്​, ഡിയന്ന പണ്ഡേ, റുസ്​ലാൻ മുംതാസ്​ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തെ അനുസ്​മരിച്ചു.

അസ്വസ്​ഥത അനുഭ​വ​പ്പെട്ടതിനെ തുടർന്ന്​ ബുധനാഴ്ച രാവിലെ കൈസാദിനെ സാസൂൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഐ.സി.എം.ആർ മാർഗനിർദേശം അനുസരിച്ച്​ നടത്തിയ റാപ്പിഡ്​ ആന്‍റിജൻ ടെസ്റ്റിലാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. കോവിഡ്​ വാക്​സിൻ ആദ്യ ഡോസ്​ സ്വീകരിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കബഡി താരവും ഫിറ്റ്​നസ്​ കോച്ചുമായ കല്യാണിയാണ്​ ഭാര്യ.

ഇന്ത്യയിലെ ഫിറ്റ്നസ്​ മേഖലയിലിലെ ഇതിഹാസങ്ങളിൽ ഒരാളാണ്​ മരിച്ച കൈസാദ്​. നിരവധിയാളുകളുടെ ജീവിതത്തെ മാറ്റിമറിച്ച കൈസാദിന്‍റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ്​ ആയിരക്കണക്കിന്​ ശിഷ്യൻമാരും സുഹൃത്തുക്കളും. ഫിറ്റ്​നസ്​ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവരെ വളർത്തിക്കൊണ്ടുവരാനായി 2003ലായിരുന്നു കൈസാദ്​ കെ 11 സ്​കൂൾ ഓഫ്​ ഫിറ്റ്​നസ്​ സയൻസ്​ സ്​ഥാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiger Shroffcovid deathKaizzad Capadiafitness trainer
News Summary - fitness trainer Kaizzad Capadia died of covid 19 Tiger Shroff mourns on social media
Next Story