മെഴുക് പ്രതിമ ഇത്രയും വെളുപ്പിക്കേണ്ട എന്ന് സൂപ്പര്‍താരം; മറുപടിയുമായി മ്യൂസിയം അധികൃതർ
text_fieldsപ്രശസ്ത ഹോളിവുഡ് താരം ഡ്വെയ്ൻ ജോൺസണിന്റെ മെഴുക് പ്രതിമ വിവാദമായതോടെ മാറ്റം വരുത്താനൊരുങ്ങി ഫ്രാൻസിലെ ഗ്രെവിൻ മ്യൂസിയം. മെഴുക് പ്രതിമ ജീവനക്കാർ പുനഃസൃഷ്ടിക്കുകയാണെന്നും ചൊച്ചാഴ്ച മാറ്റം വരുത്തിയ പ്രതിമ മ്യൂസിയത്തിലെത്തിക്കുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ മ്യൂസിയം അധികൃതർ അറിയിച്ചു.
'ജീവനക്കാർ മെഴുക് പ്രതിമ പുനഃസൃഷ്ടിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി മാറ്റം വരുത്തിയ പ്രതിമ ചൊവ്വാഴ്ച തന്നെ മ്യൂസിയത്തിൽ പ്രദർശനത്തിനെത്തിക്കും. ഇതിനായി രാത്രി മുഴുവനും ജോലി ചെയ്യുകയാണ്; മ്യൂസിയത്തിന്റെ ഡയറക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ തങ്ങളുടെ ലൈറ്റിങ്ങും പുനഃക്രമീകരിക്കുകയാണ്. കാരണം പ്രതിമക്ക് തിളക്കം നൽകുന്ന ഒരു ലൈറ്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രതിവർഷം ഏകദേശം 800,000 സന്ദർശകർ എത്തുന്ന ഗ്രെവിൻ മ്യൂസിയത്തിൽ കഴിഞ്ഞ ആഴ്ചയാണ് ജോൺസണിന്റെ മെഴുക് പ്രതിമ അനാവരണം ചെയ്തത്. എന്നാൽ ഈ പ്രതിമ ആരാധകരെ ചൊടിപ്പിച്ചു.സമോവന്‍ ദ്വീപില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനായ ഡ്വെയ്ൻ ജോണ്‍സണെ ആവശ്യത്തിലധികം വെളുപ്പിച്ചുവെന്നായിരുന്നു പരാതി. സമൂഹമാധ്യമങ്ങളിൽ മെഴുക് പ്രതിമ വലിയ ചർച്ചയായതോടെ ഡ്വെയ്ൻ രംഗത്തെത്തി. സ്കിൻ ടോണിലടക്കം മാറ്റം വരുത്താനുണ്ടെന്നും ഇതിന് ശേഷം അടുത്ത തവണ ഫ്രാൻസിലെത്തുമ്പോൾ മ്യൂസിയം സന്ദർശിക്കാൻ എത്താമെന്നും നടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.