ഇടവേളക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ മലയാളത്തിൽ! പൂർണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം'
text_fieldsഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി.കെ. അനസ് മോൻ നിർമിച്ച് റഷീദ് പാറക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മനോരാജ്യം. ഗോവിന്ദ് പത്മസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു. പൂർണമായും ആസ്ട്രേലിയയിലാണ് ചിത്രീകരിച്ചത്. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി,യശ്വിജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഒരു ഇടവേളക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്.
ആസ്ട്രേലിയയിൽ ജീവിച്ചിട്ടും തനി കേരളീയനായി തുടരാൻ ശ്രമിക്കുന്ന മനു എന്ന നായകന്റേയും പാശ്ചാത്യ രീതിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് ചിത്രം. അപ്രതീക്ഷിതമായി മനുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മിയ എന്ന പെൺകുട്ടി മൊത്തത്തിൽ കാര്യങ്ങൾ തകിടം മറിക്കുന്നു. മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.
കോ - പ്രൊഡ്യൂസർ രശ്മി ജയകുമാർ, ഡി.ഒ.പി ആർ. മാധേശ്, എഡിറ്റിങ് നൗഫൽ അബ്ദുള്ള, സംഗീതം, സംഗീതസംവിധാനം യൂനസിയോ, പശ്ചാത്തല സംഗീതം സുധീപ് പലനാട്, പ്രൊഡക്ഷൻ കൺട്രോളർ പി.സി. മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.