ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ്
text_fieldsമുംബൈ: ബോളിവുഡ് താരം ഗോവിന്ദക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങളുള്ള താരം നിലവിൽ വീട്ടുനിരീക്ഷണത്തിലാണ്. ജലദോഷവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഗോവിന്ദ പരിശോധനക്ക് വിധേയമാകുകയായിരുന്നു.
നേരത്തേ ഭാര്യ സുനിതക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ അവർ രോഗമുക്തി നേടുകയും ചെയ്തു. മറ്റു കുടുംബാഗങ്ങളുടെയും ജീവനക്കാരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഗോവിന്ദയുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അവർ അറിയിച്ചു.
അടുത്തിടെ നിരവധി ബോളിവുഡ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച അക്ഷയ് കുമാറിന് രോഗം സ്ഥിരീകരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. രാം സേതുവിന്‍റെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന് രോഗം സ്ഥിരീകരിച്ചത്.
നേരത്തേ ആലിയ ഭട്ട്, സഞ്ജയ് ലീല ബൻസാലി, രൺബീർ കപൂർ, ആമിർ ഖാൻ, മാധവൻ തുടങ്ങിയവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.