'ദാരിദ്ര്യത്തെ വെറുത്തു, എപ്പോഴും ആഗ്രഹിച്ചത് ധനികനാവാൻ'; കുന്ദ്രയുടെ പഴയ അഭിമുഖം ഇപ്പോൾ വൈറൽ
text_fieldsമുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവും നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ വ്യവസായിയുമായ രാജ് കുന്ദ്രയുടെ പഴയ അഭിമുഖ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഫിലിംഫെയറിന് 2013ൽ നൽകിയ അഭിമുഖത്തിൽ 'ദാരിദ്ര്യത്തെ വെറുക്കുന്നതായും എപ്പോഴും ആഗ്രഹിച്ചിരുന്നത് പണക്കാരനാകാൻ ആണെന്നും കുന്ദ്ര പറയുന്നുണ്ട്. തെൻറ ദരിദ്രമായ കുടുംബ പശ്ചാത്തലത്തെ കുറിച്ചും എങ്ങനെയാണ് സ്വയം അധ്വാനിച്ച് പണക്കാരനായതെന്നും കുന്ദ്ര അഭിമാനത്തോടെ വെളിപ്പെടുത്തി. ഭാര്യയും നടിയുമായ ശിൽപ ഷെട്ടി തന്നിൽ ഏറ്റവും ബഹുമാനിക്കുന്ന കാര്യവും അതാണെന്ന് കുന്ദ്ര അഭിമുഖത്തിൽ പറയുന്നു.
'ഞാനൊരു പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്നയാളാണ്. എെൻറ പിതാവ് 45 വർഷം മുമ്പ് ലണ്ടനിലേക്ക് കുടിയേറി അവിടെയൊരു ബസ് കണ്ടക്ടറായാണ് ജോലി ചെയ്തിരുന്നത്, അതേസമയം അമ്മയ്ക്ക് ഫാക്ടറിയിലായിരുന്നു ജോലി. പതിനെട്ടാം വയസ്സ് മുതൽ ഞാൻ സ്വയം അധ്വാനിച്ചാണ് ഇപ്പോഴുള്ള നിലയിലേക്ക് എത്തിയത്. എെൻറ അശ്രദ്ധമായ പണം ചിലവഴിക്കലിനെ ശിൽപ ചോദ്യം ചെയ്യുേമ്പാഴെല്ലാം 'ഞാൻ സമ്പാദിച്ച പണം ആസ്വദിക്കുന്നതിൽ എനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് മറുപടി പറയാറ്'. എെൻറ ദേഷ്യമാണ് എന്നെ മുന്നോട്ട് നയിച്ചത്. ദാരിദ്ര്യത്തെ ഞാൻ വളരെയധികം വെറുത്തു, ധനികനാകാൻ എപ്പോഴും ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ ജീവിതത്തിൽ എനിക്ക് വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചു. ശിൽപ അതിൽ എന്നെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അവളും സ്വയം അധ്വാനിച്ച് വളർന്നുവന്നതാണ്. -കുന്ദ്ര അഭിമുഖത്തിൽ പറഞ്ഞു.
ജൂലൈ 19നാണ് നീല ചിത്ര നിർമാണ -വിതരണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ഇവരുടെ ഓഫിസിലും വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷമായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.