ദുൽഖർ എല്ലാവർക്കും പ്രിയപ്പെട്ടവൻ, അച്ഛനും മകനുമൊപ്പം അഭിനയിച്ചതിനെ കുറിച്ച് ശാന്തി കൃഷ്ണ
text_fieldsപ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. ആഗസ്റ്റ് 24 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കിങ് ഓഫ് കൊത്ത പ്രദർശനത്തിനൊരുങ്ങുമ്പോൾ ദുൽഖറിനൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെക്കുകയാണ് ശാന്തി കൃഷ്ണ. ദുൽഖർ എല്ലാവരുടേയും പ്രിയപ്പെട്ടവനാണെന്നാണ് ശാന്തി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഞാൻ രണ്ടാം തലമുറക്കാരോടൊപ്പമാണ് വർക്ക് ചെയ്യുന്നത്. 1992 ൽ പുറത്ത് ഇറങ്ങിയ ജോഷി സാറിന്റെ കൗരവർ എന്ന ചിത്രത്തിൽ മമ്മൂക്ക , തിലകൻ ചേട്ടൻ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കിങ് ഓഫ് കൊത്തയിൽ തിലകൻ ചേട്ടന്റെ മകൻ ഷമ്മി തിലകനുണ്ട്. ഇവരൊപ്പം ഒരു പടം ചെയ്യാൻ സാധിച്ചതിൽ അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട്- ശാന്തി കൃഷ്ണ പറഞ്ഞു.
എല്ലാവർക്കും വളരെ പ്രിയപ്പെട്ട ആളാണ് ദുൽഖർ സൽമാൻ. എനിക്കും അങ്ങനെയാണ്. കിങ് ഓഫ് കൊത്ത ഒരു മുഴുനീളൻ ദുൽഖർ സൽമാൻ ചിത്രമാണ്. ദുൽഖറിനൊപ്പം ഒരു ചെറിയ കഥാപാത്രം ചെയ്യാൻ സാധിച്ചതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് അഭിലാഷ് ജോഷിയുടെ കിങ് ഓഫ് കൊത്ത- ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.
സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് കിങ് ഓഫ് കൊത്ത നിർമിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.