അർബുദ ചികിത്സക്കിടെ ഉംറക്കായി ഹിന ഖാൻ വിശുദ്ധഭൂമിയിൽ
text_fieldsഹിന ഖാനുംസഹോദരൻ ആമിറും
റമദാനിൽ ഉംറ നിർവഹിക്കാൻ മക്കയിലെത്തി ബോളിവുഡ് നടി ഹിന ഖാൻ. കുറച്ചുനാളായി അർബുദ ചികിത്സക്കു വിധേയയായി കഴിയുന്ന ഹിന, സഹോദരൻ ആമിറിനൊപ്പമാണ് വിശുദ്ധഭൂമിയിലെത്തിയത്. ഉംറ ചടങ്ങിനിടെയുള്ള തന്റെ വിവിധ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച അവർ, പുണ്യകർമം നിർവഹിക്കാൻ അനുഗ്രഹമേകിയ ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുന്നുമുണ്ട്.
‘‘ദൈവത്തിനു നന്ദി, ഉംറ 2025. എന്റെ ഇങ്ങോട്ടേക്ക് ക്ഷണിച്ചതിനു അല്ലാഹുവിനു നന്ദി പറയുന്നു. ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞ് വാക്കുകൾ കിട്ടാതാകുന്നു. അല്ലാഹു എനിക്ക് പൂർണ രോഗശമനം നൽകട്ടെ, ആമീൻ’’ -ഹിന ഇൻസ്റ്റയിൽ കുറിച്ചു.
തനിക്ക് സ്തനാർബുദം ബാധിച്ചതായി കഴിഞ്ഞ വർഷം ജൂലൈയിൽ ഹിന തന്നെയാണ് വെളിപ്പെടുത്തിയത്. സ്റ്റേജ് മൂന്ന് അർബുദത്തിനുള്ള ചികിത്സയിലാണ് താനെന്നും കരുത്തോടെ രോഗത്തെ നേരിടുകയാണെന്നും ഹിന പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.