കഷണ്ടി മറച്ചുപിടിക്കാതെ നടൻ ഹൃത്വിക് റോഷൻ ? വിഡിയോയെച്ചൊല്ലി ആരാധകർ തമ്മിൽ തർക്കം
text_fieldsലോകത്തിലെ ഏറ്റവുംവലിയ സുന്ദരനായി നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. അഭിനയത്തെക്കാളുപരി തന്റെ നൃത്ത ശൈലികളിലൂടെ ആരാധകരുടെ മനം കവർന്ന നടനാണ് ഇദ്ദേഹം. 2022ലും ഏറ്റവും സുന്ദരന്മാരായ പുരുഷനാരുടെ പട്ടികയിൽ 48കാരനായ ഹൃത്വിക് ഇടം നേടിയിരുന്നു. പിതാവ് രാകേഷ് റോഷൻ നല്ല കഷണ്ടിയുള്ള വ്യക്തിയാണെങ്കിലും ഹൃത്വികിന് സുന്ദരമായ തലമുടിയാണുള്ളത്.
പ്രായത്തെ വെല്ലുവിളിക്കുന്ന ലുക്കുള്ള നടന്റെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കഷണ്ടി മറച്ചുവയ്ക്കാതെ നടൻ പ്രത്യക്ഷപ്പെട്ടു എന്നതരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ മേക്കപ്പ് മാന്റെ വിവാഹസ്വീകരണ ചടങ്ങിൽ ഹൃത്വിക് പങ്കെടുക്കുന്ന വിഡിയോയാണ് വൈറലായത്. കാമുകി സബ ആസാദുമൊപ്പമാണ് ഹൃത്വിക് ചടങ്ങിനെത്തിയത്. വിഡിയോയിൽ ഹൃത്വികിന്റെ തലയുടെ പിറകുവശത്ത് കഷണ്ടി ബാധിച്ചതായി കാണാം. താരവും അച്ഛന്റെ പാത പിന്തുടരുകയാണോ എന്നാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്ത പലരും ചോദിക്കുന്നത്.
എന്നാലിത് കഷണ്ടിയല്ല എന്നും പത്തു വർഷം മുൻപ് ഉണ്ടായ തലച്ചോറിലെ ശസ്ത്രക്രിയയുടെ ബാക്കിയാണെന്നും ചിലർ പറയുന്നു. പലരും വിഗ്ഗും ട്രാൻസ്‌പ്ലാന്റ് തലമുടിയുമായി നടക്കുന്നതിലും നല്ലത് ഇതാണെന്നു മറ്റുചിലർ അഭിപ്രായപ്പെട്ടു. നടന്റെ കഷണ്ടി എടുത്തുകാട്ടാൻ ക്യാമറമാൻ ശ്രമിച്ചതിന്റെ ഫലമാണ് ഇത് എന്നായിരുന്നു മറ്റു ചിലർക്ക് പറയാനുണ്ടായിരുന്നത്.
'വിക്രം വേദയാണ്' ഹൃത്വിക് റോഷന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇനിവരാനിരിക്കുന്നത് ദീപിക പദുകോൺ ചിത്രം ഫൈറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.